Loading ...

Home USA

യു.എസ്​ പൗരത്വത്തിനുള്ള മാനദണ്ഡങ്ങൾ 2008 ലെ രീതിയിലേക്ക്​ മാറുന്നു

വാഷിങ്ടണ്‍: യുഎസ് പൗരത്വം കൂടുതല്‍ എളുപ്പമാക്കി 2008ലെ നാച്വുറലൈസേഷന്‍ ടെസ്റ്റ് രീതിയിലേക്കു തിരിച്ചുപോകുന്നതായി ജോ ബൈഡന്‍ ഭരണകൂടം അറിയിച്ചു.അടുത്തമാസം ഒന്നു മുതല്‍ ഇതു നിലവില്‍ വരുമെന്ന് യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്‍സി.ഐ.എസ്) അറിയിച്ചു.പൗരത്വത്തിനായുള്ള ചോദ്യാവലിയില്‍ ട്രംപ് ഭരണകൂടം കൂട്ടിച്ചേര്‍ത്ത 28 ചോദ്യങ്ങള്‍ ഇതോടെ റദ്ദാകും.കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതലുള്ള അപേക്ഷകര്‍ക്ക് 2008 ടെസ്റ്റ് രീതി ബാധകമായിരിക്കും. എന്നാ‍ല്‍ 2020 ടെസ്റ്റിനായി തയാറെടുത്തവര്‍ക്ക് ആ രീതിയില്‍ പരീക്ഷയ്ക്ക് അവസരം നല്‍കും. മാര്‍ച്ച്‌ ഒന്നു മുതലുളള അപേക്ഷകര്‍ക്ക് 2008 മാതൃക ടെസ്റ്റ് മാത്രമേ ഉണ്ടായിരിക്കൂ.

Related News