Loading ...

Home National

സമൂഹ മാധ്യമങ്ങള്‍ക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പുതിയ മാര്‍​ഗരേഖയുമായി കേന്ദ്രം

സമൂഹ മാധ്യമങ്ങള്‍ക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പുതിയ മാര്‍​ഗരേഖയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കുണ്ടാകും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.


à´’.à´Ÿà´¿.ടിയെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് സമൂഹത്തില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കൊണ്ട് വരുന്നതെന്ന് മന്ത്രി പറഞ്ഞു. à´’.à´Ÿà´¿.ടിയില്‍ വരുന്ന എല്ലാ ഉള്ളടക്കങ്ങളുടേയും വിശദാംശങ്ങള്‍ നല്‍കണം. à´•àµ‹à´Ÿà´¤à´¿à´¯àµ‹ സര്‍ക്കാര്‍ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ ആദ്യം സന്ദേശമയച്ച ഉപയോക്താവിനെ വെളിപ്പെടുത്തണം. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ത്രിതല സംവിധാനവും നിലവില്‍ വരും. പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ നിന്നുള്ള ഓഫീസറെ ഓരോ കമ്ബനിയും ചുമതലപെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത തടയുന്നതിന് നടപടിയെടുക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകള്‍ അവസാനിപ്പിക്കും. പരാതി നല്‍കിയാല്‍ ഇവയില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.ചുരുങ്ങിയത് നാല്‍പ്പതോളം à´’.à´Ÿà´¿.à´Ÿà´¿ പ്ലാറ്റ്ഫോമുകളും നൂറില്‍പ്പരം വാര്‍ത്ത സെെറ്റുകളുമാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ലൈംഗികത പ്രകടമാകുന്നവ എന്നീ ഉള്ളടക്കങ്ങളിലാണ് നിയന്ത്രണം ബാധകമാവുക. ഇക്കാര്യം ഉപയോക്താവിനെ അറിയിക്കാന്‍ കമ്ബനിയോട് ആവശ്യപ്പെടും.ഉള്ളടക്കം അനുസരിച് പരിപാടിയെ അഞ്ചായി തരം തിരിക്കും. കമ്ബനികള്‍ക്ക് ഒരു പ്രശ്നപരിഹാര സംവിധാനം ഉണ്ടായിരിക്കണം. പരാതി ലഭിച്ച്‌ 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുകയും 15 ദിവസത്തിനകം അത് തീര്‍പ്പാക്കുകയും വേണമെന്നും വാര്‍ത്താവിതരണം മന്ത്രാലയം അറിയിച്ചു.

Related News