Loading ...

Home Kerala

എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കി കേരള ഹൈകോടതി

എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതും വിലക്കി ഹൈകോടതി. അധ്യാപകര്‍ക്ക് മത്സരിക്കാന്‍ ഇളവനുവദിച്ച നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിെന്‍റ ഉത്തരവ്. അതേസമയം, ഉത്തരവിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ച ബുധനാഴ്ച മുതല്‍ മാത്രമാണ് ഇത് ബാധകമാവുകയെന്നും ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു.സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനം നിയമപരമായി വിലക്കിയിട്ടുണ്ടെങ്കിലും എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ഇതു ബാധകമാക്കാത്തത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി പിറവം പാഴൂര്‍ സ്വദേശി ജിബു പി. à´¤àµ‹à´®à´¸àµ അടക്കം നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കുട്ടികളെ പഠിപ്പിക്കുകയെന്ന പ്രഥമ കര്‍ത്തവ്യം മാറ്റിവച്ചാണ് എയ്ഡഡ് അധ്യാപകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നായിരുന്നു ഹരജിക്കാരെന്‍റ വാദം.

Related News