Loading ...

Home National

കര്‍ഷക സമരം 92 ദിവസം പിന്നിട്ടു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ രാജ്യവ്യാപക സമരം ഇന്ന്. താലൂക്ക്- ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ രാഷ്ട്രപതിക്ക് നിവേദനം നല്‍കും. 28 ന് മൂന്നാംഘട്ട സമരപരിപാടികള്‍ പ്രഖ്യാപിക്കാനുള്ള കൂടിയാലോചനകള്‍ തുടരുകയാണ്.ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം 92 ദിവസം പിന്നിട്ടു. ഇതിനിടെ തിക്രിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് പതിക്കാനെത്തിയതിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചു. സമാധാനപരമായി സമരം തുടരുമ്ബോള്‍ നോട്ടിസിന്റെ ആവശ്യമില്ലെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതികരണം. അതേസമയം ചെങ്കോട്ട സംഘര്‍ഷ കേസിലെ പ്രതി ലഖ സിദാനക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related News