Loading ...

Home National

ഇന്ത്യക്കാരുടെ തിക്കും തിരക്കും;നേപ്പാളിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ത്യക്കാർക്ക് നിയന്ത്രണം

പാറ്റ്ന: ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില റോക്കറ്റു പോലെ കുതിക്കുന്ന സാഹചര്യത്തില്‍ ഇന്ധന പമ്ബുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി നേപ്പാള്‍ അധികൃതര്‍. നേപ്പാളില്‍ കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന ഇന്ധനം ഇന്ത്യയിലേക്ക് കടത്തുന്നത് വ്യാപകമായതോടെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
നിയന്ത്രണ പ്രകാരം ഇനി മുതല്‍ ഇന്ത്യയില്‍ നിന്നുള്ള വാഹനത്തിന് പരമാവധി 100 ലിറ്റര്‍ ഇന്ധനം മാത്രമേ നേപ്പാളിലെ പമ്ബുകളില്‍ നിന്ന് ലഭിക്കൂ. അതിര്‍ത്തി കടന്ന് നേപ്പാളിലെത്തി വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ച്‌ തിരികെയെത്തി വില്‍പന നടത്തുന്നത് വ്യാപകമായിരുന്നു. ഇന്ത്യ-നേപ്പാള്‍ ധാരണ പ്രകാരം അതിര്‍ത്തി കടക്കാന്‍ പ്രത്യേക അനുവാദം ആവശ്യമില്ല. à´‡à´¤àµ മൂലം അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ നേപ്പാളിലെത്തിയാണ് ഇന്ധനം നിറക്കുന്നത്.പെട്രോളിന് ഇന്ത്യയിലേതിനെക്കാള്‍ 22 രൂപ കുറവാണ് നേപ്പാളില്‍. 70.79 രൂപക്ക് നേപ്പാളില്‍ നിന്ന് വാങ്ങുന്ന പെട്രോള്‍ അതിര്‍ത്തി കടത്തി ഇന്ത്യയിലെത്തിച്ച്‌ 90-95 രൂപക്കാണ് വില്‍പ്പന നടത്തുന്നത്. വില കൂടിയതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ധനക്കടത്ത് തൊഴിലാക്കിയെടുത്തവര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിരവധിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.നേപ്പാളിലെ വിലക്കുറവ് കാരണം ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ പെട്രോള്‍ പമ്ബുകളില്‍ വരുമാനം വന്‍തോതില്‍ കുറഞ്ഞു. കള്ളക്കടത്ത് തടയണമെന്നാവശ്യപ്പെട്ട് പമ്ബ് ഉടമകള്‍ അധികൃതരെ സമീപിച്ചിരിക്കുകയാണ്.

Related News