Loading ...

Home Europe

ബ്രിട്ടനിൽ ലോക്ഡൗണ്‍ ജൂണില്‍ പിന്‍വലിക്കുമെന്ന് ബോറിസ് ജോണ്‍സന്‍

ലണ്ടന്‍: കൊറോണ വൈറസിന്റെ വകഭേദ വ്യാപനം രൂക്ഷമായതോടെ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ജൂണില്‍ പിന്‍വലിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് അതിവേഗം ബ്രിട്ടനില്‍ പടരുന്നത്. ജനുവരിയിലാണ് വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങാന്‍ ബോറിസ് ജോണ്‍സന്‍ തീരുമാനം എടുത്തത്. വാക്‌സിന്‍ വിതരണം അതിവേഗം നടത്തുന്നതിനാല്‍ ലോക്ഡൗണ്‍ ജൂണില്‍ പിന്‍വലിക്കുമെന്നാണ് ബോറിസ് ജോണ്‍സന്‍ പറയുന്നത്. 'കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഏപ്രില്‍ 12 ഓടെ പൊതു സ്ഥലങ്ങളെല്ലാം തുറക്കും. കടകളും മുടിവെട്ട് സ്ഥാപനങ്ങളും വ്യായാമശാലകളും ഹോട്ടലുകളും തുറക്കും. മെയ് മാസം മുതല്‍ കുടുംബങ്ങളുടെ ചടങ്ങുകള്‍ നടത്താന്‍ അനുവാദം നല്‍കും. ജൂണ്‍ 21ന് ലോക്ഡൗണ്‍ പിന്‍വലിക്കാനാണ് നിലവിലെ ധാരണയെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു. കൊറോണ പൂര്‍ണ്ണമായും മുക്തമായ ഒരു ബ്രിട്ടനെന്നോ ലോകമെന്നോ ചിന്തിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ല. എല്ലായിപ്പോഴും വൈറസ് ബാധയെ നാം കരുതിയിരിക്കണം. വ്യക്തിപരമായി വാക്‌സിനെടുത്ത് പ്രതിരോധ ശേഷികാക്കുക എന്നതാണ് ഏക മാര്‍ഗ്ഗമെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

Related News