Loading ...

Home Kerala

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പെട്ടവരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

കോഴിക്കോട്: 2020 ഓഗസ്റ്റില്‍ കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍പെട്ട വിമാനത്തിലെ യാത്രക്കാരുമായി​​ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. അപകടത്തില്‍ നിന്ന് ഗുരുതര പരിക്കുകളോടെയും അല്ലാതെയും നിരവധി പേര്‍ രക്ഷപ്പെട്ടിരുന്നു.ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തില്‍ പൈലറ്റുമാരടക്കം 18 പേരാണ് മരിച്ചത്. 10 കുട്ടികളടക്കം 190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് വിവിധ പരിപാടികളുമായി രാഹുല്‍ ഗാന്ധി ഇന്നു രാവിലെയാണ് വയനാട്ടിലെത്തിയത്. പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ സംഗമത്തിലും കെണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ വിദ്യാവാഹിനി ബസ് വിതരണ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലും രാഹുല്‍ ഗാന്ധിയെത്തും.

Related News