Loading ...

Home National

സാമൂഹ്യവിരുദ്ധര്‍ മുഖ്യധാരയില്‍ by മഞ്ജരി കട്ജു

ഉത്തര്‍പ്രദേശിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസിദ്ധനാണ്. വര്‍ഗീയരാഷ്ട്രീയത്തിന്റെ തീതുപ്പുന്ന പ്രസംഗവുംഅങ്ങേയറ്റം വിനാശകാരിയായതും പേശീബലത്തില്‍ അധിഷ്ഠിതമായതുമായ ഹിന്ദുത്വത്തിന്റെ പ്രചാരണവും സ്വന്തം പാര്‍ടിയായ ബിജെപിയുമായുള്ള ഇണക്കവും പിണക്കവും ഹിന്ദു യുവ വാഹിനി (എച്ച്വൈവി)യുടെ പ്രവര്‍ത്തനവും, എന്നിവകൊണ്ടെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തി. ആദ്യമായിട്ടാകാം ഇന്ത്യയില്‍ ഒരു മതസ്ഥാപനത്തിന്റെ അധിപന്‍ ഒരു രാഷ്ട്രീയസ്ഥാപനത്തിന്റെ തലപ്പത്തെത്തുന്നത്. ബിജെപിക്കുകീഴില്‍ മതവും സ്റ്റേറ്റും തമ്മിലുള്ള വ്യവസ്ഥാപിത ബന്ധം അരക്കിട്ടുറപ്പിക്കാനുള്ള രൂപകമായി യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിപദാരോഹണത്തെ കാണാം.കിഴക്കിന്റെ രാജാവ്
ധാരാളം ഇടത്തരം തൊഴിലാളികള്‍ അനുചരരായിട്ടുള്ള ഗോരഖ്നാഥ് മഠത്തിന്റെ മഹന്തായ ആദിത്യനാഥിന്റെ പ്രായം നാല്‍പ്പത്തിനാല്. 26-ാംവയസ്സുമുതല്‍ ഗൊരഖ്പുര്‍ മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യുന്നു. പരിഷ്കരണാഭിമുഖ്യംകൊണ്ട് പ്രസിദ്ധരായ നാഥ്പന്ഥി വിഭാഗത്തിന്റെ ആസ്ഥാനമാണ് ഈ മഠം. ഹിന്ദുത്വത്തിന്റെ വര്‍ണരാജിയില്‍ ബിജെപിയുടെ വലതുപക്ഷത്താണ് വിഎച്ച്പിയുടെ സ്ഥാനമെങ്കില്‍ വിഎച്ച്പിയുടെ അന്തരിച്ച നേതാവ് അശോക് സിംഗാളിനേക്കാള്‍ വലതുപക്ഷത്താണ് ആദിത്യനാഥിന്റെ സ്ഥാനം. വിഎച്ച്പിയുടെ ഇപ്പോഴത്തെ തലവന്‍ പ്രവീണ്‍ തൊഗാഡിയയുടെ അതേതലത്തിലേക്ക് ആദിത്യനാഥ് ഉയര്‍ത്തപ്പെടും. പക്ഷേ, തൊഗാഡിയയെപ്പോലെ അല്ല ആദിത്യനാഥ്. തൊഗാഡിയ വിഎച്ച്പിയില്‍ ഒതുങ്ങിനിന്നെങ്കില്‍ ആദിത്യനാഥ് ബിജെപിവഴി തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ സജീവമാണ്.
ആദിത്യനാഥിനെതിരെ നിരവധി ക്രിമിനല്‍ കേസ് നിലവിലുണ്ട്. "ഒരവസരം കിട്ടിയാല്‍ എല്ലാ പള്ളിയിലും ഞാന്‍ ഗണേശവിഗ്രഹം പ്രതിഷ്ഠിക്കും,'' "അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിയെടുത്താല്‍ നമ്മള്‍ നൂറു മുസ്ളിം പെണ്‍കുട്ടികളെ തട്ടിയെടുക്കും'' എന്ന തരത്തില്‍ മതഭ്രാന്തും വിദ്വേഷവും നിറഞ്ഞ പ്രസ്താവനകള്‍ അദ്ദേഹം നടത്തി. ന്യൂനപക്ഷ സമുദായാംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതുകൊണ്ടാണ് യുപിയില്‍ വര്‍ഗീയസംഘര്‍ഷം ഉണ്ടാകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചതായി പറയപ്പെടുന്നു. "യുപി ഗുജറാത്ത് ബനേഗാ, പദ്രോന ശുരുവാത് കരേഗാ'' (യുപിയെ ഗുജറാത്താക്കും, പദ്രോന തുടക്കമാകും) എന്നൊക്കെയാണ് ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി (എച്ച്വൈവി) എന്ന സംഘടന ഉപയോഗിക്കുന്ന മുദ്രാവാക്യങ്ങള്‍. (വര്‍ഗീയകലാപത്തിന് എച്ച്വൈവി ശ്രമം നടത്തിയ സ്ഥലമാണ് കുശിനഗറിലെ പദ്രോന). അദ്ദേഹത്തിന്റെ അനുയായികളുടെ മറ്റൊരു മുദ്രാവാക്യമിതാണ്- "ഗൊരഖ്പുര്‍ മെ രഹ്നാ ഹോഗാ തോ, യോഗി യോഗി കഹ്നാ ഹോഗാ'' (ഗൊരഖ്പുരില്‍ ജീവിക്കണമെങ്കില്‍ യോഗി യോഗി എന്നു ജപിക്കണം).പ്രതിയോഗികള്‍ക്കെതിരെ ബലപ്രയോഗവും വിരട്ടലും ഭയപ്പെടുത്തലും ഭീഷണിയും പ്രയോഗിക്കാനും നിഷ്കരുണം അതിക്രമം അഴിച്ചുവിടാനും അറച്ചുനില്‍ക്കാത്ത രാഷ്ട്രീയത്തിന്റെ മൂര്‍ത്തീകരണമാണ് യോഗി ആദിത്യനാഥ്. à´ˆ രാഷ്ട്രീയം ക്രിമിനല്‍രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. കാര്യഗൌരവമുള്ള സംവാദങ്ങള്‍ക്കുമേലുള്ള അത്യാവേശകരമായ പ്രസംഗത്തിന്റെയും അപരിഷ്കൃതമായ ശക്തിയുടെയും പ്രയോഗത്തെയാണ് ആദിത്യനാഥ് പ്രതിനിധാനം ചെയ്യുന്നത്്. ഒപ്പം പൊതുപ്രവര്‍ത്തനത്തിലെയും രാഷ്ട്രീയത്തിലെയും സവിശേഷമായ കലഹാഭിമുഖ്യത്തെയും. തന്റെ കീഴിലുള്ള ജനങ്ങള്‍ക്കുമേല്‍ എപ്പോഴും പിടിമുറുക്കുന്ന ഒരു ഫ്യൂഡല്‍ മാടമ്പിയെപ്പോലെയാണ് ആദിത്യനാഥ്. മതത്തിന്റെയും ഭീതിയുടെയും വ്യക്തിപരമായ വിധേയത്വത്തിന്റെയും സമ്മിശ്രമായ അദ്ദേഹത്തിന്റെ വാറോലകളാണ് à´† മേഖലയെയാകെ നിയന്ത്രിക്കുന്നത്. കിഴക്കന്‍ യുപിക്ക് അപരിചിതമല്ല ഇത്തരം അതിക്രമങ്ങളും ആക്രമണോത്സുകതയും. à´†à´¦à´¿à´¤àµà´¯à´¨à´¾à´¥à´¿à´¨àµà´±àµ† രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ കിഴക്കന്‍ യുപിയിലെ ഗൊരഖ്പുര്‍ ദുര്‍ബലമായ സാമ്പത്തികസ്ഥിതിയുള്ള  ഒരു പിന്നോക്കപ്രദേശമാണ്. ക്ളേശപൂര്‍ണമായ കാര്‍ഷിക മേഖലയും സ്തംഭിച്ച വ്യവസായവികസനവുമുള്ള ഗൊരഖ്പുരിലും പരിസരങ്ങളിലും അങ്ങേയറ്റം അക്രമാസക്തവും മാഫിയ- കുറ്റവാളി സംഘങ്ങളുടെ കുറ്റകൃത്യങ്ങള്‍ നിറഞ്ഞതുമാണ്. സാമൂഹിക പരിവര്‍ത്തനം അപൂര്‍ണമായ ഇടം. ഇത്തരം സംഘങ്ങളുടെയും വ്യക്തികളുടെയും വളര്‍ച്ച കിഴക്കന്‍ യുപിയുടെ പ്രധാന സവിശേഷതയാണ്. കിഴക്കന്‍ യുപിയിലെ പ്രദേശങ്ങള്‍ യുപിയിലെ ചീത്തനാടുകളാണെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടാണ് കുട്ടികള്‍ വളരുന്നത്. ഉഗ്രപ്രതാപികളായ à´šà´¿à´² മാഫിയകള്‍ രാഷ്ട്രീയ- മത സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറി അതില്‍ ആധിപത്യമുറപ്പിക്കുകയും സാമൂഹിക അംഗീകാരവും സ്വീകാര്യതയും നേടുകയും ചെയ്യുന്നതോടെ രാഷ്ട്രീയത്തിലും ചുവടുറപ്പിക്കുന്നു. പണത്തിന്റെയും കായികശക്തിയുടെയും വന്‍തോതിലുള്ള  പ്രയോഗം à´ˆ പ്രകിയയെ തടസ്സമില്ലാത്തതാക്കുന്നു.കിഴക്കന്‍ യുപിയില്‍നിന്ന്  ദാരിദ്യ്രവും തൊഴിലില്ലായ്മയും കാരണം ജനങ്ങള്‍ വന്‍തോതില്‍ ഉപജീവനമാര്‍ഗം തേടി മറ്റിടങ്ങളിലേക്ക് കുടിയേറുന്നുണ്ട്. ഗൊരഖ്പുരിനെ മുംബൈയുമായി ബന്ധിപ്പിക്കുന്ന അവധ് എക്സ്പ്രസ് പോലുള്ള ട്രെയിനുകള്‍ ദുരിതത്തിലായ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനായുള്ള പലായനത്തിന്റെ പ്രതീകങ്ങളാണ്. മുസഫര്‍ അലി സംവിധാനം ചെയ്ത് 1978ല്‍  പുറത്തിറങ്ങിയ ഗമന്‍ എന്ന സിനിമയില്‍ à´ˆ വസ്തുത തീവ്രമായി ആവിഷ്കരിക്കുന്നുണ്ട്. 1970കളിലെ സ്ഥിതി ഇന്നും തുടരുന്നു. മഹാരാഷ്ട്രയിലേക്കും പഞ്ചാബിലേക്കും ഡല്‍ഹിയിലേക്കുമുള്ള കുടിയേറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അതാണ് പറയുന്നത്.ഹിന്ദുത്വത്തില്‍ ആണ്ടിറങ്ങി
വിദ്വേഷപ്രസംഗത്തിന്റെ കാര്യത്തില്‍ തന്റെ മുന്‍ഗാമി മഹന്ത് അവൈദ്യനാഥിന്റെ പൈതൃകമാണ് യോഗി ആദിത്യനാഥിനുള്ളത്. 2014ല്‍ മരിച്ച അവൈദ്യനാഥ് യുദ്ധോത്സുകമായ ഭൂരിപക്ഷവര്‍ഗീയതയുടെയും ന്യൂനപക്ഷവിദ്വേഷത്തിന്റെയും പ്രതീകമായിരുന്നു. സാമ്പത്തികപ്രവര്‍ത്തനം നിലനിര്‍ത്താന്‍ പേശീബലംകൊണ്ട് സംരക്ഷണറാക്കറ്റുകള്‍ ഉണ്ടാക്കി. ഗൊരഖ്പുരില്‍ വിജയകരമായ രാഷ്ട്രീയം പയറ്റിയ അദ്ദേഹം 1990കളിലാണ് ബിജെപിയില്‍ ചേര്‍ന്നത്.
അവൈദ്യനാഥ് എന്ന സീനിയര്‍ മഹന്ത് രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ബാബറി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള പ്രക്ഷോഭത്തിന് അദ്ദേഹം സദാസന്നദ്ധനായിരുന്നു. വിഎച്ച്പിയുടെ മാര്‍ഗദര്‍ശക് മണ്ഡലില്‍ അയോധ്യയിലെ മഹന്ത് രാമചന്ദ്ര പരംഹംസിനെപ്പോലുള്ളവര്‍ക്കൊപ്പം അവൈദ്യനാഥും ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യവും സന്യാസിമാരുടെ അനുഗ്രഹവും വിഎച്ച്പിക്ക് മേല്‍ക്കൈ നല്‍കി. ഈ സ്വാമിമാര്‍ക്ക് വിഎച്ച്പി പകരം നല്‍കിയത് സാമൂഹിക- രാഷ്ട്രീയ ഇടമായിരുന്നു. അതുവഴി അവര്‍ക്ക് ഹിന്ദുത്വശക്തികള്‍ക്കിടയില്‍ രാഷ്ട്രീയാഭിപ്രായം രൂപീകരിക്കാന്‍ സാധിച്ചു. സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ സമൂഹത്തിന് ഒരു 'ഹിന്ദു' കാഴ്ചപ്പാട് നല്‍കാന്‍വേണ്ടിയായിരുന്നു അത്. വിഎച്ച്പി- ബിജെപി- ആര്‍എസ്എസ് ഹിന്ദുരാഷ്ട്രത്തിലേക്ക് നയിക്കുന്നതോടെ ഇന്ത്യ അതിന്റെ 'ശ്രേഷ്ഠമായ ഭൂതകാലം' തിരിച്ചുപിടിക്കുമെന്നും ഭാരതം വീണ്ടും 'ജഗദ്ഗുരു' ആയി മാറുകയും ചെയ്യുമെന്ന് അവരില്‍ ചിലര്‍ സ്വപ്നം കണ്ടു. സംഘപരിവാര്‍ നിര്‍ണായകമായ ഒരു രാഷ്ട്രീയ തലത്തിലേക്ക് ഈ 'സന്യാസശക്തി'യെ കൊണ്ടുവന്നത് പരസ്പരനേട്ടത്തിനുവേണ്ടിയായിരുന്നു.ഗോരഖ്നാഥ് മഠം അവൈദ്യനാഥിന്റെ കാലത്താണ് സംഘപരിവാറുമായി അടുത്തത്. അതോടെ ഈ മഠവും ഹിന്ദുത്വവും തമ്മിലുള്ള പങ്കാളിത്തം അരക്കിട്ടുറപ്പിച്ചു. രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് യുപിയിലെ നിരവധി സന്യാസിമഠങ്ങള്‍ രാഷ്ട്രീയവല്‍ക്കരിച്ച കാലമായിരുന്നു അത്.ആദിത്യനാഥിന് നറുക്കുവീണത്
സ്ഥാനമോഹികള്‍ നിരവധി ഉണ്ടായിട്ടും എന്തുകൊണ്ട് ആദിത്യനാഥ് യുപിയുടെ മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ത്തപ്പെട്ടു? ഇത്തരം കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി പ്രസിഡന്റ് അമിത് ഷായും എങ്ങനെ തീരുമാനമെടുക്കുമെന്നത് ആര്‍ക്കുമറിയില്ല. പക്ഷേ, വഴക്കങ്ങളും സാഹചര്യങ്ങളും നമുക്ക് à´šà´¿à´² സൂചന നല്‍കുന്നു. ഒരു സന്യാസി എന്ന നിലയ്ക്ക് 'ദേശവിരുദ്ധത'യെയോ 'ലൌ ജിഹാദി'നെയോ ഫലപ്രദമായി നിശബ്ദമാക്കാനുള്ള വടി കൈയിലേന്തുന്നു എന്നത് ആദിത്യനാഥിന് അനുകൂലഘടകമായി *  



(കടപ്പാട്: ദ ഹിന്ദു. ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫസറാണ് ലേഖിക)


Related News