Loading ...

Home Kerala

അ​നു​കൂ​ല ഉ​ത്ത​ര​വ് ഉ​ട​നി​ല്ലെ​ങ്കി​ല്‍ സ​മ​രം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി പി.എസ്.സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: അ​നു​കൂ​ല ഉ​ത്ത​ര​വ് ഉ​ട​നി​ല്ലെ​ങ്കി​ല്‍ സ​മ​രം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച്‌ തി​ങ്ക​ളാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങു​മെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും സി​പി​ഒ റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സും ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ആ​ഭ്യ​ന്ത​ര     സെ​ക്ര​ട്ട​റി à´Ÿà´¿.​കെ. ജോ​സും à´Ž.​ഡി.​ജി.​പി. മ​നോ​ജ് എ​ബ്ര​ഹാ​മു​മാ​ണ് ച​ര്‍​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ സം​സാ​രി​ച്ച​തെ​ന്നും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്‍​ജി​എ​സ്, സി​പി​ഒ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു. സ​ര്‍​ക്കാ​രി​ല്‍​നി​ന്നും കൃ​ത്യ​മാ​യ ഒ​രു ഉ​ത്ത​രം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് സ​മ​രം തു​ട​രു​ന്ന​തെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related News