Loading ...

Home National

പത്താംവട്ട ചര്‍ച്ച വിജയം; അതിര്‍ത്തിയില്‍ നിന്ന്​ പിന്‍മാറാന്‍ ഇന്ത്യ-ചൈന ധാരണ

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന്​ പിന്‍മാറാന്‍ ഇന്ത്യ-ചൈന ധാരണ. പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയിലാണ്​ തീരുമാനം. ഗോഗ്ര, ഹോട്ട്​സ്​പ്രിങ്​സ്​, ഡെസ്​പാങ്​ എന്നിവിടങ്ങളില്‍നിന്ന​ു കൂടി സൈന്യം പിന്‍മാറും. 16 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ച ഞായറാഴ്ച പുലര്‍ച്ചെ രണ്ട്​ മണിയോടെയാണ്​ അവസാനിച്ചത്​.ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ ലെഫ്​റ്റ്​നന്‍റ്​ ജനറല്‍ പി.ജി.കെ ​മേനോനും ചൈനീസ്​ സംഘത്തെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി‌.എല്‍.‌എ) സൗത്ത് ഷിന്‍ജിയാങ് മിലിട്ടറി ജില്ല കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിനും നയിച്ചു.ഇന്ത്യ-ചൈന യഥാര്‍ഥ നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോ അതിര്‍ത്തി പോയിന്‍റില്‍ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ്​ ചര്‍ച്ച ആരംഭിച്ചത്. à´—ോഗ്ര, ഹോട്ട്​സ്​പ്രിങ്​സ്​, ഡെസ്​പാങ് എന്നീ അവശേഷിക്കുന്ന ഭാഗങ്ങളില്‍നിന്നുകൂടി പിന്‍മാറ്റ പ്രക്രിയ അതിവേഗമാക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. ഒമ്ബത്​ മാസത്തോളമായി ഇരു രാജ്യങ്ങളും തുടര്‍ന്ന യുദ്ധസമാന സാഹചര്യത്തിനാണ്​ ഇതോടെ അവസാനമാക​ുന്നത്​.പാ​ങ്കോങ്​ സോ നദിയു​െട വടക്ക്​, തെക്ക്​ തീരങ്ങളില്‍ നിന്ന്​ ഇരു രാജ്യങ്ങളു​േടയും സൈന്യങ്ങള്‍ ആയുധങ്ങളും മറ്റ്​ ഉപകരണങ്ങളുമടക്കം പിന്‍മാറിയിരുന്നു. നേരത്തേയുള്ള ഉടമ്ബടി പ്രകാരമായിരുന്നു ഇത്​. തുടര്‍ന്നാണ്​ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നുള്ള പിന്‍മാറ്റത്തിനായി വീണ്ടും ചര്‍ച്ച നടന്നത്​.പാ​ങ്കോങ്​ സോ നദിക്കരയില്‍ നിന്ന്​ ഇരു രാജ്യങ്ങളും പിന്‍മാറാന്‍ ധാരണയായിട്ടുണ്ടെന്ന്​ à´ˆ മാസം 11ന്​ പ്രതിരോധ വക​ുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്​ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 10 മുതലാണ് സൈനിക​ പിന്‍മാറ്റ പ്രക്രിയ തുടങ്ങിയത്​.

Related News