Loading ...

Home Gulf

വിദേശികള്‍ക്ക് വീണ്ടും യാത്ര വിലക്കേർപ്പെടുത്തി കുവൈറ്റ്

കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന യാത്ര വിലക്ക് നീട്ടി കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആഗോളതലത്തിലെ കൊറോണ വൈറസ് രോഗ വ്യാപന സാഹചര്യം പരിഗണിച്ച്‌ രാജ്യത്തെ ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്.ഇന്ന് മുതല്‍ കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് പിന്‍വലിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച്‌ നേരിട്ടുള്ള യാത്ര സാധ്യമാകുമായിരുന്നതിനാല്‍ പ്രവാസികളും ഏറെ ആശ്വാസത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെയാണ് വിലക്ക് നീട്ടിക്കൊണ്ടുള്ള പുതിയ അറിയിപ്പ് വന്നത്. à´¨à´¿à´²à´µà´¿à´²àµ† സാഹചര്യത്തില്‍ കുവൈത്ത് സ്വദേശികള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ഇവര്‍ക്കും ഒരാഴ്‍ചയിലെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും ശേഷം ഒരാഴ്‍ചത്തെ ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്. എന്നാല്‍ അതേസമയം കുവൈത്തിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, വീട്ടുജോലിക്കാര്‍, ആരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

Related News