Loading ...

Home National

ഡീസലിന്​ ശ്രീലങ്കയില്‍ 39 രൂപ, ഇന്ത്യയില്‍ 92.83;ഇന്ധന വില ഇന്നും കൂട്ടി

മുംബൈ: അയല്‍രാജ്യങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ പെട്രോളും ഡീസലും വില്‍ക്കു​േമ്ബാള്‍ ഇന്ത്യയില്‍ ഇന്നും വില വര്‍ധിപ്പിച്ചു. രാജസ്​ഥാനിലെ ശ്രീഗംഗ നഗറിലാണ്​ ഏറ്റവും ഉയര്‍ന്ന വില.പെട്രോളിന്​ 100.82 രൂപയും ഡീസലിന്​ 92.83 രൂപയും. അതേസമയം, നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ യഥാക്രമം 60.29, 38.91 രൂപ വീതമാണ്​ പെട്രോള്‍, ഡീസല്‍ വില.മറ്റ്​ അയല്‍ രാജ്യങ്ങളായ നേപ്പാളില്‍ പെട്രോളിന്​ 69.01, ഡീസലിന്​ 58.32, പാകിസ്​താനില്‍ 51.13 (പെട്രോള്‍), 53.02 (ഡീസല്‍), ബംഗ്ലാദേശ്​ 76.43(പെട്രോള്‍), 55.78 (ഡീസല്‍) എന്നിങ്ങനെയാണ്​ വില.തുടര്‍ച്ചയായി പതിനൊന്നാം ദിവസമാണ്​ ഇന്ധന വില വര്‍ധിക്കുന്നത്​. കേരളത്തില്‍ എല്ലാ ജില്ലകളിലും 90 രൂപക്ക്​ മുകളിലാണ് പെട്രോള്‍ വില​. വെള്ളിയാഴ്​ച പെട്രോളിന്​ 31 പൈസയും ഡീസലിന്​ 35 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത്​ യഥാക്രമം 92.07 രൂപയും 86.62 രൂപയുമാണ്​. എക്​സ്​ട്രാ പ്രീമിയം പെട്രോളിന്​ തിരുവനന്തപുരത്ത്​ 95.60 രൂപയായി​.
​െകാച്ചിയില്‍ പെട്രോളിന്​ 90.08 രൂപയും ഡീസലിന്​ 84.70 രൂപയും കോഴിക്കോട്​ 90.46, 85.10 രൂപ വീതവുമാണ്​ വില.

Related News