Loading ...

Home National

വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കായി പുതിയ കോവിഡ് മാനദണ്ഡം പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യോമയാന മന്ത്രാലയവുമായി ചേര്‍ന്നാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി 22 മുതല്‍ പ്രാബല്യത്തില്‍ വരും. യാത്രയ്ക്കു മുന്‍പ് എയര്‍സുവിധ പോര്‍ട്ടലില്‍ (www.newdelhiairport.in) സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം പൂരിപ്പിക്കണം എന്നതാണ് ആദ്യത്തെ നിര്‍ദേശം. അടുത്തത് കോവിഡ് പരിശോധനയാണ്. 72 മണിക്കൂറിനിടെ എടുത്ത കോവിഡ് നെഗറ്റീവ് ആയിരിക്കണം കൈയില്‍ ഉണ്ടാകേണ്ടത്. ഇത് പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയണം. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സ്വന്തം ചെലവില്‍ കണ്‍ഫര്‍മേറ്ററി മോളികുലര്‍ ടെസ്റ്റിന് വിധേയമാകുകയും വേണം. കൂടാതെ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുകയോ അതുവഴി വരികയോ ചെയ്തവര്‍ക്ക് ഇത് ബാധകമാണ്.

Related News