Loading ...

Home National

കര്‍ഷക സമരത്തെ പിന്തുണച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍

കര്‍ഷകസമരത്തെ പിന്തുണച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍. സമാധാനപരമായ പ്രതിഷേധം, അഭിപ്രായ സ്വാതന്ത്ര്യം, ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം എന്നിവ ഏതൊരു ജനാധിപത്യത്തിലും സുപ്രധാനമാണ്. പ്രതിഷേധകാർക്ക് ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഇന്ത്യന് സർക്കാർ  ഉറപ്പാക്കുമെന്ന് ഞങ്ങള് പ്രതീക്ഷിക്കുന്നുവെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.

"കർഷക സമരത്തിലുള്ള പ്രതിഷേധക്കാരുടെ സുരക്ഷയും മാധ്യമസ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുക" എന്ന ആവശ്യം ഉന്നയിച്ചു ഗുര്ചരന് സിംഗ് ആരംഭിച്ച നിവേദനത്തില് ഒരു ലക്ഷത്തില് അധികം പേര് ഒപ്പുവച്ചതോടെയാണ് à´ˆ വിഷയത്തിൽ  ബ്രിട്ടീഷ് സര്ക്കാര് ഔദ്യോഗികമായി പ്രതികരിച്ചത്. ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച്‌ യുകെ സര്‍ക്കാരിനു ബോധ്യമുണ്ട്. നിരവധി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇന്ത്യയിലെ കാര്‍ഷിക സമൂഹങ്ങളുമായി കുടുംബബന്ധമുണ്ട്, അതിനാൽ à´ˆ വിഷയത്തില്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ ശക്തമായ വികാരവുമുണ്ട്. ന്യൂഡല്‍ഹിയിലെ ഞങ്ങളുടെ ഹൈക്കമ്മീഷനും ഇന്ത്യയിലുടനീളമുള്ള ഡെപ്യൂട്ടി ഹൈകമ്മീഷനുകളും വഴി സര്‍ക്കാര്‍ à´ˆ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ കര്‍ഷക യൂണിയനുകളുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ജനുവരിയില്‍ സുപ്രീം കോടതി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നിര്‍ത്തിവയ്ക്കുകയും നിയമങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കായി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തുവെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. 2020 ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കര്‍ഷകരുടെ പ്രതിഷേധവിഷയം ഇന്ത്യന് പ്രതിനിധിയുമായി ചര്‍ച്ച ചെയ്തിരുന്നു. à´ˆ വിഷയത്തില് ഇരു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഹൈ കമീഷണർമാരും നിരന്തരം ആശയനിവിമയം നടക്കുന്നുണ്ട്. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളും സംഭാഷണത്തിന്റെ ഭാഗമാണെന്നും  ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.





Related News