Loading ...

Home Kerala

വിജയവഴിയില്‍ ആദിവാസികളുടെ സഹനസമരം

പ​റമ്പി ക്കു​ളം: ചെ​മ്മ​ണാമ്പ​തി-​തേ​ക്ക​ടി വ​ന​പാ​ത നി​ര്‍​മാ​ണം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ആ​രം​ഭി​ക്കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ വ​ന​പാ​ത നി​ര്‍​മാ​ണ​ത്തി​ന് വി​ദ​ഗ്ധ​രു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് ദീ​ര്‍​ഘ​കാ​ല​ത്തെ ആ​ദി​വാ​സി​ക​ളു​ടെ ആ​വ​ശ്യം ന​ട​പ്പാ​കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് പാ​ത നി​ര്‍​മാ​ണം. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ തേ​ക്ക​ടി മേ​ഖ​ല​യി​ലെ 200ല​ധി​കം ആ​ദി​വാ​സി​ക​ള്‍ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ന​പാ​ത നി​ര്‍​മാ​ണ​ത്തി​നാ​യി ന​ട​ത്തി​യ റോ​ഡ് വെ​ട്ട​ല്‍ സ​മ​ര​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് സ​ര്‍​ക്കാ​റി​നെ എ​ത്തി​ച്ച​ത്. 2.850 കി​ലോ​മീ​റ്റ​റു​ള്ള വ​ന​പാ​ത നി​ര്‍​മാ​ണ​ത്തി​ന് 7356 തൊ​ഴി​ല്‍​ദി​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്. തേ​ക്ക​ടി മേ​ഖ​ല​യി​ലെ 30 ഏ​ക്ക​ര്‍, ക​ച്ചി​തോ​ട്, ഒ​റ​വ​ന്‍​പാ​ടി, അ​ല്ലി​മൂ​പ്പ​ന്‍ തു​ട​ങ്ങി​യ കോ​ള​നി​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് തൊ​ഴി​ലു​റ​പ്പി​ലൂ​ടെ വ​ന​പാ​ത വെ​ട്ടാ​ന്‍ അ​നു​വാ​ദം. 340 പേ​ര്‍​ക്കാ​ണ് തേ​ക്ക​ടി കോ​ള​നി​യി​ല്‍ തൊ​ഴി​ല്‍ കാ​ര്‍​ഡ് അ​നു​വ​ദി​ച്ച​തെ​ന്ന് കെ. ​ബാ​ബു എം.​എ​ല്‍.​എ പ​റ​ഞ്ഞു.


Related News