Loading ...

Home National

കോവിഡ് യാത്രക്കാര്‍ക്കായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

കൊവിഡ് രോഗത്തിന്റെ പുതിയ വകഭേദങ്ങള്‍ വിദേശത്തുനിന്നെത്തിയ ചില ഇന്ത്യക്കാര്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. കൊവിഡിന്റെ പുതിയ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തേയും ബ്രസീലിയന്‍ വകഭേദത്തേയും പ്രതിരോധിക്കുന്നതിനായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നീക്കം. മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ് എന്നീ സ്ഥലങ്ങള്‍ ഒഴിയെയുള്ള മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആര്‍ടി പിസിഐര്‍ കൊവിഡ് ടെസ്റ്റ് ചെയ്ത് ഫലം നെഗറ്റീവായവര്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനാകൂ. അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല.
ഇന്ത്യയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവര്‍ www.newdelhiairport.com എന്ന വെബ്‌സൈറ്റില്‍ യാത്രയുടെ വിവരങ്ങളും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ സോഫ്റ്റ് കോപ്പിയും അപ്ലോഡ് ചെയ്യാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നുണ്ട്. എല്ലാ യാത്രക്കാരും സ്വന്തം ഫോണില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദക്ഷിണാഫ്രിക്കന്‍ വകഭേദം ഇന്ത്യയില്‍ നാല് പേര്‍ക്കും ബ്രസീല്‍ വകഭേദം ഒരാള്‍ക്കുമാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്ബര്‍ക്കത്തിലായവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. പുതിയ ദക്ഷിണാഫ്രിക്കന്‍, ബ്രസീല്‍ വകഭേദങ്ങള്‍ക്ക് വ്യാപനശേഷി കൂടുതലാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. രാജ്യത്ത് ആകെ 187 പേര്‍ക്ക് ബ്രിട്ടീഷ് കൊവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു. നിലവിലെ കൊവിഡ് വാക്‌സിന്‍ ബ്രിട്ടീഷ് വകഭേദത്തിനെതിരെയും ഫലപ്രദമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍.

Related News