Loading ...

Home Kerala

കേരളത്തിൽ ഇനി ആരാധനാലയങ്ങള്‍ നിര്‍മിക്കാനും നവീകരിക്കാനും അനുമതി നിര്‍ബന്ധം

 à´¤à´¿à´°àµà´µà´¨à´¨àµà´¤à´ªàµà´°à´‚: ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയുണ്ടാകുമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

പുതുതായി ആരാധനാലയം സ്ഥാപിക്കുന്നത് സ്ഥലത്തെ മതസൗഹാര്‍ദവും ക്രമസമാധാനവും തകരാന്‍ ഇടയാക്കില്ലെന്ന് അധികാരികള്‍ ഉറപ്പാക്കണം. പ്രശ്നമുണ്ടെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ നടപടിയെടുക്കണം.നിലവിലുള്ള ആരാധനാലയങ്ങള്‍ വിപുലീകരിക്കുന്നതിനും അനുമതി വാങ്ങണം. പുനരുദ്ധാരണ പ്രവൃത്തികള്‍ പൊതുജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടോ ഗതാഗത തടസമോ ഉണ്ടാക്കരുത്. ഭാവിയില്‍ റോഡ് വികസനത്തിന് തടസമാകരുതെന്നും ഉത്തരവില്‍ പറയുന്നു.

Related News