Loading ...

Home cinema

അന്താരാഷ്ട്ര ചലച്ചിത്രമേള ;ചുരുളി ഉള്‍പ്പെടെ ഇന്ന് 24 സിനിമകള്‍

കൊച്ചി : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാംദിനമായ ഇന്ന് ലിജോ ജോസ് പെല്ലിശേരിയുടെ 'ചുരുളി' ഉള്‍പ്പെടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 'ചുരുളി' തിരുവനന്തപുരത്ത് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. മേളയുടെ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയറാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു മലയാളചിത്രം. മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കൊസയും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

അസര്‍ബൈജാനിയന്‍ ചിത്രം ബൈലെസുവാര്‍, വിയറ്റ്‌നാമീസ് ചിത്രം റോം, ബ്രസീലിയന്‍ ചിത്രം മെമ്മറി ഹൗസ്, മെക്‌സിക്കന്‍ ചിത്രം ബേര്‍ഡ് വാച്ചിങ് തുടങ്ങിയവയാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മറ്റു മത്സരചിത്രങ്ങള്‍. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത മലയാളചിത്രം 1956 മധ്യതിരുവിതാംകൂര്‍, ഗിരീഷ് കാസറവള്ളിച്ചിത്രം ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്നിവ കലൈഡോസ്‌കോപ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

പ്രേക്ഷകപ്രീതി നേടിയ നെവര്‍ ഗൊണാ സ്‌നോ എഗൈന്‍, നോവെയെര്‍ സ്‌പെഷ്യല്‍ എന്നീ ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മാജിക്കല്‍ റിയലിസത്തിലൂടെ ഋതുക്കള്‍ ചിത്രീകരിക്കുന്ന കിം കി ഡുക്കിന്റെ 'സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിങ്' ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ചലച്ചിത്രമേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍

സരിത: രാവിലെ 9.30ന് നോവെയര്‍ സ്‌പെഷ്യല്‍ (ലോകസിനിമ), 12.00ന് സാറ്റര്‍ഡേ ഫിക്ഷന്‍ (ലോകസിനിമ), 2.45ന് ഹൈ ഗ്രൗണ്ട് (ലോകസിനിമ), 5.30ന് അനദര്‍ റൗണ്ട് (ലോകസിനിമ).

സവിത: രാവിലെ 10ന് മ്യൂസിക്കല്‍ ചെയര്‍ (മലയാളസിനിമ ഇന്ന്), 1.30ന്  അണ്‍ടൈറ്റില്‍ഡ് (ഇന്ത്യന്‍ സിനിമ ഇന്ന്), 4.15ന് ഗോഡ് ഓണ്‍ ദി ബാല്‍ക്കണി (ഇന്ത്യന്‍ സിനിമ ഇന്ന്).

സംഗീത : രാവിലെ 9.15 ന് ഖിസ്സ: ദി ടെയ്ല്‍ ഓഫ് എ ലോണ്‍ലി ഗോസ്റ്റ് (ഹോമേജ്), 11.45ന് വീക്കെന്‍ഡ് (ഗൊദാര്‍ദ്), 2.15ന് നാഗ്രിക് (ഹോമേജ്).

കവിത: രാവിലെ 9.30ന് ബിലേസുവര്‍ (ലോകസിനിമ), 12.15ന് റോം (മത്സരവിഭാഗം), 2.45ന് ചുരുളി (മത്സരവിഭാഗം), 5.45ന് യൂണ്ടൈന്‍ (ലോകസിനിമ).

ശ്രീധര്‍: രാവിലെ 9.30ന് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്‍ഡ് സ്പ്രിങ് (ഹോമേജ്) 12.15ന് 1956 മധ്യതിരുവിതാംകൂര്‍ (കലൈഡോസ്‌കോപ്), 3ന് ദി വുമണ്‍ ഹൂ റാന്‍ (ലോകസിനിമ), 5.15ന് ക്യാന്‍ നെയ്തന്‍ ബി വിയര്‍ നോര്‍ ജേര്‍ണി ബിയോണ്ട് (കലൈഡോസ്‌കോപ്).

പത്മ സ്‌ക്രീന്‍ 1: രാവിലെ 9.15ന് നെവര്‍ ഗോണ സ്‌നോ എഗൈന്‍ (ലോകസിനിമ), 12.30ന് കൊസ (മത്സരവിഭാഗം), 2.45ന് മെമ്മറി ഹൗസ് (മത്സരവിഭാഗം), 5ന് ബേര്‍ഡ് വാച്ചിങ് (മത്സരവിഭാഗം).

Related News