Loading ...

Home Kerala

പൊള്ളുന്ന വെയില്‍; കേരളത്തിൽ തൊഴില്‍ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെലിയത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു. 17 മുതല്‍ ഏപ്രില്‍ 30 വരെയാണ് ജോലി സമയം പുനഃക്രമീകരിച്ചത്. ‍പകല്‍ സമയം വെലിയത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമ വേളയായിരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ ഡോ. എസ് ചിത്ര പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴെ വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിയ്ക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.

Related News