Loading ...

Home National

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള കോവിഡ് മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി. യു.കെ അതിവേഗ കോവിഡിന് പുറമെ ദക്ഷിണാഫ്രിക്ക - ബ്രസീലിന്‍ വകഭേദങ്ങള്‍ കൂടി രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നീക്കം.

ഫെബ്രുവരി 23 മുതലാണ് പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരിക. യാത്രക്ക് 72 മണിക്കൂര്‍ മുമ്ബ് നടത്തിയ കോവിഡ് പരിശോധനാഫലവും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യണം. യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികര്‍ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി അറിയിക്കണം. ഇവിടെ നിന്നുള്ള യാത്രക്കാര്‍ നെഗറ്റീവ് ആണെങ്കിലും 7 ദിവസം ഹോം ക്വാന്‍റൈനില്‍ കഴിയണം. ബന്ധുക്കളുടെ മരണത്തെ തുടര്‍ന്ന് യാത്ര ചെയ്യുന്നവര്‍ക്ക് മാര്‍ഗരേഖയില്‍ ഇളവുണ്ട്.


Related News