Loading ...

Home Kerala

രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തിരുവനന്തപുരത്ത്‌

തി​രു​വ​ന​ന്ത​പു​രം: ഒ​രു കോ​ടി​യി​ല്‍​പ​രം താ​ളി​യോ​ല ശേ​ഖ​ര​വു​മാ​യി രാ​ജ്യ​ത്തെ ആ​ദ്യ താ​ളി​യോ​ല രേ​ഖാ മ്യൂ​സി​യം ത​ല​സ്ഥാ​ന​ന​ഗ​രി​യി​ല്‍ ഒ​രു​ങ്ങു​ന്നു. സം​സ്ഥാ​ന ആ​ര്‍​ക്കൈ​വ്സ് വ​കു​പ്പി​ന്​ കീ​ഴി​ലെ സെ​ന്‍​ട്ര​ല്‍ ആ​ര്‍​ക്കൈ​വ്സി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന മ്യൂ​സി​യ​ത്തിന്റെ  ഉ​ദ്ഘാ​ട​നം പു​രാ​രേ​ഖ​മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.

ച​രി​ത്ര​ത്തി​െന്‍റ വ​സ്തു​നി​ഷ്ഠ​മാ​യ നേ​ര്‍​സാ​ക്ഷ്യ​മാ​ണ് താ​ളി​യോ​ല​ക​ളെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ച​രി​ത്ര​ത്തെ ത​മ​സ്‌​ക​രി​ക്കു​ന്ന വ​ര്‍​ത്ത​മാ​ന​കാ​ല​ത്ത് താ​ളി​യോ​ല​ക​ള്‍ ച​രി​ത്ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന​വ​യാ​ണ്. ക്ഷേ​ത്ര​പ്ര​വേ​ശ​നം, അ​യി​ത്തോ​ച്ഛാ​ട​നം തു​ട​ങ്ങി​യ ന​വോ​ത്ഥാ​ന സ​മ​ര​ങ്ങ​ളു​ടെ നാ​ള്‍​വ​ഴി​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തും വി​ധ​ത്തി​ലാ​കും മ്യൂ​സി​യം ഒ​രു​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നാ​ല് കോ​ടി രൂ​പ​യാ​ണ് മ്യൂ​സി​യം നി​ര്‍​മാ​ണ​ച്ചെ​ല​വ്. സ​ര്‍​ക്കാ​ര്‍ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യ കേ​ര​ള മ്യൂ​സി​യ​മാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രു കോ​ടി​യി​ല്‍​പ​രം താ​ളി​യോ​ല​ക​ളാ​ണ് ആ​ര്‍​ക്കൈ​വ്സ് വ​കു​പ്പി​െന്‍റ ശേ​ഖ​ര​ത്തി​ലു​ള്ള​ത്. വേ​ണാ​ട്, തി​രു​വി​താം​കൂ​ര്‍, കൊ​ച്ചി, മ​ല​ബാ​ര്‍ എ​ന്നി​വ​യു​ടെ ച​രി​ത്ര​മ​ട​ങ്ങി​യ രേ​ഖ​ക​ളി​ല്‍ ഒ​റ്റ ഓ​ല​ക​ളും താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ളും ചു​രു​ണ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ സ്വ​ത്തു​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ മ​തി​ല​കം രേ​ഖ​ക​ള്‍, തു​റ​മു​ഖ​ത്തി​ലെ ചു​ങ്ക​പ്പി​രി​വ് സം​ബ​ന്ധി​ച്ച തു​റ​മു​ഖം രേ​ഖ​ക​ള്‍, തി​രു​വി​താ​കൂ​ര്‍ ഹൈ​കോ​ട​തി, നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​ഫ് കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ രേ​ഖ​ക​ള്‍, ഹ​ജൂ​ര്‍ ഒ​ഴു​ക് എ​ന്ന പേ​രി​ലെ ഭൂ​രേ​ഖ​ക​ള്‍ എ​ന്നി​വ താ​ളി​യോ​ല​ക​ളി​ലും തി​രു​വി​താം​കൂ​ര്‍ ഗ​സ​റ്റ്, സെ​റ്റി​ല്‍​മെന്‍റ്​ എ​ന്നി​വ​യു​ടെ പു​സ്ത​ക​രൂ​പ​ത്തി​ലു​ള്ള ശേ​ഖ​ര​ങ്ങ​ളു​മാ​ണ് ആ​ര്‍​ക്കൈ​വ്സി​ലു​ള്ള​ത്. ഇ​തു​വ​രെ​യും റീ​സ​ര്‍​വേ ന​ട​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളു​ടെ​യെ​ല്ലാം ആ​ധാ​ര​രേ​ഖ​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. താ​ളി​യോ​ല​ക​ള്‍ പു​ല്‍​ത്തൈ​ലം പു​ര​ട്ടി കേ​ടു​വ​രാ​തെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ഫോ​ര്‍​ട്ടി​ലെ ആ​ര്‍​ക്കൈ​വ്സ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഭാ​ഷാ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ പ്ര​ഫ.​വി. കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു, ശ്രീ​ക​ണ്ഠേ​ശ്വ​രം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി. ​രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍, പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഇ. ​ദി​നേ​ശ​ന്‍, കേ​ര​ളം മ്യൂ​സി​യം ഡ​യ​റ​ക്ട​ര്‍ ആ​ര്‍. ച​ന്ദ്ര​ന്‍​പി​ള്ള, ആ​ര്‍​ക്കൈ​വ്സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജെ. ​ര​ജി​കു​മാ​ര്‍, ക​ണ്ട​ന്‍​റ്​ ക്രി​യേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ.​ബി. ശോ​ഭ​ന​ന്‍, ആ​ര്‍​ക്കൈ​വ്സ് വ​കു​പ്പ് അ​സി​സ്​​റ്റ​ന്‍​റ്​ ഡ​യ​റ​ക്ട​ര്‍ പി. ​ബി​ജു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.


Related News