Loading ...

Home International

മ്യാന്‍മറില്‍ പ്രതിഷേധം കനക്കുന്നു, കലാപ മുന്നറിയിപ്പുമായി യുഎന്‍

യാ​​​​ങ്കോ​​​​ണ്‍: പ​​​​ട്ടാ​​​​ളം ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത മ്യാ​​​​ന്‍​​​​മ​​​​റി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ന​​​​ക്കു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ പ്ര​​​​ധാ​​​​ന​​​​ന​​​​ഗ​​​​ര​​​​മാ​​​​യ യാ​​​​ങ്കോ​​​​ണി​​​​ല്‍ ചൊ​​​​വ്വാ​​​​ഴ്ച ക​​​​ന​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ന്നെ​​​​ന്നും സൈ​​​​ന്യം ഇ​​​​തു ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചെ​​​​ന്നും യു​​​​എ​​​​ന്‍ പ്ര​​​​തി​​​​നി​​​​ധി ടോം ​​​​ആ​​​​ന്‍​​​​ഡ്രൂ​​​​സ് യു​​​​എ​​​​ന്‍ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ജ​​​​നീ​​​​വ ഹെ​​​​ഡ്ക്വാ​​​​ര്‍​​​​ട്ടേ​​​​ഴ്സി​​​​നെ അ​​​​റി​​​​യി​​​​ച്ചു. സൈ​​​​നി​​​​ക​​​നീ​​​​ക്കം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് മു​​​​ന്‍ കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​യെ​​​യും വ​​​​ന്‍​​​​തോ​​​​തി​​​​ലു​​​​ള്ള അ​​​​റ​​​​സ്റ്റി​​​​നെ​​​​യു​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ഹെ​​​​ഡ്ക്വാ​​​​ര്‍​​​​ട്ടേ​​​​ഴ്സി​​​​നെ ധ​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​​ഞ്ചു പേ​​​​രി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ കൂ​​​​ട്ടം​​​​കൂ​​​​ട​​​​രു​​​​തെ​​​​ന്ന് പ​​​​ട്ടാ​​​​ളം ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. യാ​​​​ങ്കോ​​​​ണ്‍, മാ​​​​ന്‍​​​​ഡ​​​​ലേ​​​​യി​​​​ല്‍, ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ നാ​​യ്പി​​​​ഡോ​ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​ണ് പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ​​​​യും യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഭാ​​​​വി ത​​​​ക​​​​ര്‍​​​​ത്ത പ​​​​ട്ടാ​​​​ള ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നു ന​​​​മ്മു​​​​ടെ ശ​​​​ക്തി കാ​​​​ണി​​​​ക്കാ​​​​ന്‍, വ​​​​ന്‍ ജ​​​​നാ​​​വ​​​​ലി​​​​യാ​​​​യി മാ​​​​ര്‍​​​​ച്ച്‌ ചെ​​​​യ്യാ​​​​മെ​​​​ന്ന് ഓം​​​​ഗ് സാ​​​​ന്‍ സൂ​​​​ചി​​​​യു​​​​ടെ നാ​​​​ഷ​​​​ണ​​​​ല്‍ ലീ​​​​ഗ് ഫോ​​​​ര്‍ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ര്‍​​​​ട്ടി വ​​​​ക്താ​​​​വ് കി ​​​​തോ ഫേ​​​​സ്ബു​​​​ക്കി​​​​ല്‍ പോ​​​​സ്റ്റ് ചെ​​​​യ്തു. ജ​​​​നാ​​​​ധി​​​​പ​​​​ത്യ നേ​​​​താ​​​​വ് സൂ​​​​ചി​​​​യെ​​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​ന്‍ മി​​​​ന്‍റി​​​​നെ​​​​യും പ​​​​ട്ടാ​​​​ള ഭ​​​​ര​​​​ണ​​​​കൂ​​​​ടം വീ​​​​ട്ടു ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പ​​​​ട്ടാ​​​​ളം ഭ​​​​ര​​​​ണം അ​​​​ട്ടി​​​​മ​​​​റി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി വി​​​​ജ​​​​യി​​​​ക​​​​ള്‍​​​​ക്ക് അ​​​​ധി​​​​കാ​​​​രം കൈ​​​​മാ​​​​റു​​​​മെ​​​​ന്നും ബ്രി​​​​ഗേ​​​​ഡി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ചൊ​​​​വ്വാ​​​​ഴ്ച പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തെ സൂ​​​​ചി​​​​യു​​​​ടെ പാ​​​​ര്‍​​​​ട്ടി ത​​​​ള്ളി.

Related News