Loading ...

Home National

ബാങ്കിടപാടുകൾ പൊള്ളും

ന്യുഡൽഹി: മാർച്ച് ഒന്നു മുതൽ ചെലവേറിയതായിത്തുടങ്ങിയ ബാങ്കിടപാടുകൾ ഏപ്രിൽ ഒന്നാകുന്നതോടെ അടുക്കാനാവാത്തവിധം പൊള്ളിത്തുടങ്ങുമെന്നാണ് ഇേപ്പാഴും ശക്തമായ സൂചനകൾ. കേന്ദ്ര ഗവൺമെൻറ് അഭ്യർഥിച്ചിട്ടും ബാങ്കുകൾ നിലപാട് മാറ്റിയിട്ടില്ല. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ, ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ ഭൂരിഭാഗം പേരും ബാങ്കിടപാടുകൾക്ക് അധിക നിരക്ക് നൽകേണ്ടിവരും.പണം നിക്ഷേപിക്കൽ, അക്കൗണ്ടിൽ പ്രതിമാസ ശരാശരി മിനിമം നീക്കിയിരുപ്പ് പാലിക്കാതിരിക്കൽ, എ.ടി.എമ്മിൽനിന്ന് നിശ്ചത തവണയിലധികം പണം പിൻവലിക്കൽ തുടങ്ങിയവക്കെല്ലാം സേവനനിരക്ക് നൽകേണ്ടിവരുെമന്നാണ് സൂചന. മൂന്നുപ്രാവശ്യത്തിലധികം നിക്ഷേപം നടത്തിയാൽ 50 രൂപയും സേവനനികുതിയും മിനിമം ബാലൻസ് മാനദണ്ഡം പാലിക്കാത്തവരിൽനിന്ന് നൂറ് രൂപയും സേവനനികുതിയും പിഴ ഇൗടാക്കൽ, എ.ടി.എമ്മിൽനിന്ന് മൂന്നു പ്രാവശ്യത്തിലധികം പണം പിൻവലിച്ചാൽ പ്രത്യേക നിരക്ക് ഇൗടാക്കൽ (സ്വന്തം ബാങ്കിെൻറ എ.ടി.എമ്മിൽ നിന്നാണെങ്കിൽ 10 രൂപ വീതവും മറ്റ് എ.ടി.എമ്മുകളിൽനിന്നാണെങ്കിൽ 20 രൂപ വീതവും ഒാരോ ഇടപാടിനും), എസ്.എം.എസ് മുന്നറിയിപ്പ് ചാർജ് വർധന എന്നിങ്ങെന ഏപ്രിൽ ഒന്നുമുതൽ ബാങ്ക് ഇടപാടുകാരെ കാത്തിരിക്കുന്നത് നീണ്ട സർവിസ് ചാർജുകളാണ്. അഞ്ചു ബാങ്കുകൾ പരസ്പരം ലയിച്ച് ഏറ്റവും വലിയ ബാങ്കായി മാറിയ എസ്.ബി.െഎയാണ് ഏപ്രിൽ ഒന്നുമുതൽ പുതുതായി നിരക്കുകൾ ഏർപ്പെടുത്തുന്നത്.എച്ച്.ഡി.എഫ്.സി, ആക്സിസ്, െഎ.സി.െഎ.സി.െഎ ബാങ്കുകൾ മാർച്ച് മുതൽതന്നെ ഇത്തരത്തിൽ നിരക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാസത്തില്‍ നാല് ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ വീതം ഈടാക്കുന്ന ബാങ്കുകളും ഇതിലുണ്ട്

Related News