Loading ...

Home Gulf

ബഹ്റൈനിലെത്തുന്നവര്‍ക്ക് ഇനി പത്ത് ദിനത്തിനുള്ളില്‍ മൂന്ന് തവണ കൊറോണ പരിശോധന

മനാമ: ബഹ്റൈനിലെത്തുന്നവര്‍ക്ക് ഇനി പത്ത് ദിനത്തിനുള്ളില്‍ മൂന്ന് തവണ കൊറോണ പരിശോധന നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രാലയം. ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്ബോള്‍ നടത്തുന്ന ടെസ്റ്റ്ന് പുറമേ അഞ്ചാം ദിനവും പത്താം ദിനവുമാണ് ടെസ്റ്റ് നടത്തേണ്ടത്. നേരത്തെ രണ്ട് ടെസ്റ്റുകളാണ് ഉണ്ടായിരുന്നത്. അതോടൊപ്പം പരിശോധനാ നിരക്ക് 36 ദിനാറാക്കി കുറച്ചിട്ടുണ്ട്. നേരത്തെ രണ്ട് ടെസ്റ്റിന് 40 ദിനാര്‍ അടച്ചിടത്ത് ഇനി 3 ടെസ്റ്റിനും കൂടി 36 ദിനാര്‍ അടച്ചാല്‍ മതിയാകും. ഫെബ്രുവരി 22 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. പുതിയ ഉത്തരവ് അനുസരിച്ച്‌ രാജ്യത്ത് എത്തുന്ന യാത്രക്കാര്‍ ഫെബ്രുവരി 22 മുതല്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇവയൊക്കെയാണ് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോൾ പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ബിഅവയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ആദ്യ ടെസ്റ്റ് റിസള്‍ട്ട് വരുന്നതുവരെ ക്വാറന്റെനില്‍ തുടരുകയും വേണം.രണ്ടാം പി സി ആര്‍ പരിശോധനക്ക് അഞ്ചാം ദിനത്തിനുള്ളില്‍ വിധേയമാകണം.
10 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തുടരുന്നവര്‍ ആണെങ്കില്‍ പത്താമത്തെ ദിവസം വീണ്ടും മൂന്നാം പി സി ആര്‍ ടെസ്റ്റ് എടുത്തിരിക്കണം.


Related News