Loading ...

Home Kerala

താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടങ്ങളുണ്ടോയെന്ന് സ​ര്‍​ക്കാ​രി​നോട് ഹൈകോടതി

കൊ​ച്ചി: താ​ത്കാ​ലി​ക സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ച​ട്ട​മു​ണ്ടോ എ​ന്ന് ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​രാ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ 10 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി സ​ര്‍​ക്കാ​രി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​രി​ന്‍റെ കൂ​ട്ട​സ്ഥി​ര​പ്പെ​ടു​ത്ത​ലി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ സു​പ്ര​ധാ​ന ചോ​ദ്യം.

സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം കേ​ട്ട ശേ​ഷ​മാ​കും ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ക്ക​ണ​മോ എ​ന്ന കാ​ര്യം കോ​ട​തി തീ​രു​മാ​നി​ക്കു​ക. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​മ​ണി​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related News