Loading ...

Home International

കൂടുതൽ റോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ ദ്വീ​പി​ലേ​ക്ക​യച്ച് ബം​ഗ്ലാ​ദേ​ശ്​

ധാ​ക്ക: ഭാ​സ​ന്‍ ചാ​ര്‍ ദ്വീ​പി​ലെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ കൂ​ടു​ത​ല്‍ റോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ ബം​ഗ്ലാ​ദേ​ശ്​ അ​യ​ച്ചു. ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ച്ച പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം നാ​ലാ​മ​ത്തെ സം​ഘ​ത്തെ​യാ​ണ്​ ദ്വീ​പി​ലേ​ക്ക​യ​ച്ച​ത്. ഏ​ഴാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ര്‍​ഥി ക്യാ​മ്ബാ​യ കോ​ക്​​സ്​ ബ​സാ​റി​ല്‍ ക​ഴി​യു​ന്ന 10 ല​ക്ഷം റോ​ഹി​ങ്ക്യ​ക​ളി​ലെ ഒ​രു ല​ക്ഷം പേ​രെ​യാ​ണ്​ ഇ​വി​ടേ​ക്ക്​ മാ​റ്റു​ന്ന​ത്. ബം​ഗാ​ള്‍ ക​ട​ലി​ല്‍ ഹി​മാ​ല​യ​ത്തി​ല്‍​നി​ന്നു​ള്ള എ​ക്ക​ല്‍ മ​ണ്ണ്​ അ​ടി​ഞ്ഞു​കൂ​ടി 2006ല്‍ ​രൂ​പ​പ്പെ​ട്ട ഭാ​സ​ന്‍ ചാ​ര്‍ ദ്വീ​പി​ലേ​ക്ക്​ അ​ഭ​യാ​ര്‍​ഥി​ക​ളെ മാ​റ്റു​ന്ന​തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ള്‍ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Related News