Loading ...

Home sports

യുണൈറ്റഡിന് വീണ്ടും സമനില, ആഴ്‌സനലിന് വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. താരതമ്യേന ദുര്‍ബലരായ വെസ്റ്റ് ബ്രോമിനോടാണ് ടീം സമനില വഴങ്ങിയത്. മറ്റുമത്സരങ്ങളില്‍ ആഴ്‌സനല്‍ വിജയിച്ചപ്പോള്‍ കരുത്തരായ എവര്‍ടണും സതാംപ്ടണും തോല്‍വി വഴങ്ങി. വെസ്റ്റ് ബ്രോമിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിഞ്ഞു. രണ്ടാം മിനിറ്റില്‍ ഡയാഗ്നെയിലൂടെ വെസ്റ്റ് ബ്രോം ലീഡെടുത്തെങ്കിലും 44-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ യുണൈറ്റഡ് സമനില ഗോള്‍ നേടി. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ മിന്നും സേവുകളില്ലായിരുന്നെങ്കില്‍ ടീം തീര്‍ച്ചയായും തോല്‍വി രുചിച്ചേനേ. ഈ സമനിലയോടെ മാഞ്ചെസ്റ്റര്‍ സിറ്റിയുമായുള്ള കിരീടപ്പോരാട്ടത്തില്‍ യുണൈറ്റഡ് പിന്നോട്ടുപോയി. നിലവില്‍ 24 മത്സരങ്ങളില്‍ നിന്നും 46 പോയന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഒരു മത്സരം കുറച്ചു കളിച്ച സിറ്റിയ്ക്ക് 53 പോയന്റുകളായി. ഇരുടീമുകളും തമ്മിലുള്ള പോയന്റ് വ്യത്യാസം ഏഴായി. അടുത്ത മത്സരത്തില്‍ സിറ്റി ജയിച്ചാല്‍ അത് പത്താകും.

Related News