Loading ...

Home Kerala

ന​​ഗരസഭകളിലേയും കോര്‍പറേഷനുകളിലേയും കെട്ടിട നികുതി കൂട്ടി; വീടുകള്‍ മുതല്‍ സിനിമ തിയേറ്ററുകള്‍ക്ക് വരെ ബാധകം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കടമെടുപ്പ് പരിധി വര്‍ധിപ്പിക്കാന്‍ വേണ്ടി സംസ്ഥാനത്ത് ന​​ഗരസഭകളിലേയും കോര്‍പറേഷനുകളിലേയും വസ്തു നികുതി (കെട്ടിട നികുതി) കൂട്ടി സര്‍ക്കാര്‍ ഉത്തരവ്. ഭൂമിയുടെ ന്യായ വിലയുടെ നിശ്ചിത ശതമാനം എന്ന നിലയിലാണ് വര്‍ധന. നിലവില്‍ കെട്ടിടങ്ങളുടെ തറ വിസ്തീര്‍ണം, സമീപത്തെ റോഡ്, കാലപ്പഴക്കം എന്നീ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് സ്ലാബ് അടിസ്ഥാനത്തിലാണ് വസ്തു നികുതി നിര്‍ണയിക്കുന്നത്. ഇതിന്റെ കൂടെ ഭൂമിയുടെ ന്യായ വില എന്ന മാനദണ്ഡം കൂടി കണക്കാക്കുമ്ബോള്‍ നികുതി കുത്തനെ ഉയരും. വീടുകള്‍ മുതല്‍ സിനിമാശാലകള്‍‌ വരെയുള്ളവയ്ക്ക് വര്‍ധന ബാധകമാകും. ന്യായ വില അടിസ്ഥാനമാക്കി നിരക്ക് നിശ്ചിക്കുമ്ബോള്‍ വലുതും ചെറുതുമായ വിസ്തീര്‍ണമുള്ള ഭൂമിയിലും നിര്‍മിച്ചിട്ടുള്ള ഒരേ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് നികുതിയായി അടയ്ക്കേണ്ടി വരും. അതായത് 1000 ചതുരശ്ര മീറ്റര്‍ ഉള്ള കെട്ടിടത്തിന് പത്ത് സെന്റ് ഭൂമിയുടെ നിശ്ചിത ശതമാനം നികുതി അടച്ചാല്‍ മതി. എന്നാല്‍ അതേ പ്ലിന്ത് ഏരിയയുള്ള കെട്ടിടം 20 സെന്റില്‍ ആണെങ്കില്‍ 20 സെന്റ് ഭൂമിയുടെ നിശ്ചിത ശതമാനം നികുതി അടയ്ക്കേണ്ടി വരാം. വാര്‍ഷിക നികുതിയില്‍ അഞ്ച് ശതമാനമോ ഉപഭോക്തൃ സൂചികയിലെ വര്‍ധനയോ ഏതാണോ കുറവ് അതായിരിക്കും രണ്ടാമത്തെ വര്‍ഷം മുതലുള്ള മാനദണ്ഡമെന്നും ഉത്തരവില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്കു ഈ സാമ്ബത്തിക വര്‍ഷം ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനം അധികം വായ്പ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരമാണു നിരക്ക് വര്‍ധന. അതേസമയം കടമെടുപ്പിനായി നികുതിയുടെ മാനദണ്ഡത്തില്‍ ന്യായ വില കൂടി ഉള്‍പ്പെടുത്താന്‍ മാത്രമാണു നിര്‍ദ്ദേശമെന്നും നിരക്കു വര്‍ധന ഉദ്ദേശിച്ചില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

Related News