Loading ...

Home National

ഉ​ത്തരേ​ന്ത്യയില്‍ ഭൂചലനം; ഡല്‍ഹിയിലടക്കം പ്രകമ്പനം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഡല്‍ഹിയിലടക്കം വിവിധ ഭാഗങ്ങളില്‍ ഭൂചലനം. പഞ്ചാബിലെ അമൃത്​സര്‍, ജമ്മു, ഉത്തരാഖണ്ഡ്​, രാജസ്​ഥാന്‍, ഹരിയാന, നോയിഡ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ്​ വിവരം. വെള്ളിയാഴ്​ച രാത്രി 10.30ഓടെയായിരുന്നു ഭൂചലനം.

താജികിസ്​താനാണ്​​ പ്രഭവകേന്ദ്രം. അമൃത്​സറില്‍ റിക്​ടര്‍ സ്​കെയിലില്‍ 6.1 തീവ്രതയും രാജസ്​ഥാനിലെ ആള്‍വാറില്‍ 4.2 തീ​വ്രതയും രേഖപ്പെടുത്തി. അമൃത്​സറില്‍ ജനങ്ങള്‍ വീടുവിട്ട്​ പുറ​ത്തേക്കോടി. ആളുപായങ്ങളൊന്നും റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ലെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ അറിയിച്ചു.

ഡല്‍ഹിയിലെ റിക്​ടര്‍ സ്​കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനം രേഖപ്പെടുത്തിയ സ്​ഥലങ്ങളില്‍ ആളപായമോ മറ്റു നാശനഷ്​ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ കൂടാതെ പാകിസ്​താനിലെ ലാഹോര്‍, ഇസ്​ലാമാബാദ്​ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.ഫെബ്രുവരി എട്ടിന്​ ജമ്മു കശ്​മീരില്‍ റിക്​ടര്‍ സ്​കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.



Related News