Loading ...

Home International

ഹോങ്കോങ്ങിലും ബിബിസി ചാനലിന് വിലക്ക്

ലണ്ടന്‍ ∙ ചൈനയ്ക്കു ശേഷം ഹോങ്കോങ്ങും ബിബിസി ടിവി ചാനലിനു വിലക്കേര്‍പ്പെടുത്തി. ചൈനയുടെ ഔദ്യോഗിക ടിവി ചാനലായ സിജിടിഎന്‍ കഴിഞ്ഞയാഴ്ച യുകെയില്‍ വിലക്കിയതിന്റെ മറുപടിയായാണു ചൈന ബിബിസി വേള്‍ഡ് ന്യൂസിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണു ഹോങ്കോങ് ഇന്നലെ ബിബിസിക്കു വിലക്കേര്‍പ്പെടുത്തിയത്. ചൈനയുടെ നടപടിയെ യുഎസും യുകെയും അപലപിച്ചു. നടപടി നിരാശാജനകമാണെന്നു ബിബിസി പ്രതികരിച്ചു.

Related News