Loading ...

Home Kerala

90 കടന്നു; പെ​ട്രോ​ള്‍, ഡീസല്‍ വില കുതിക്കുന്നു

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി പെ​​​​ട്രോ​​​​ള്‍ വി​​​​ല 90 രൂ​​​​പ പി​​​​ന്നി​​​​ട്ടു. ഇ​​​​ന്ന​​​​ലെ പെ​​​​ട്രോ​​​​ളി​​​​ന് ആറു പൈ​​​​സ​​​​യും ഡീ​​​​സ​​​​ലി​​​​ന് 15 പൈ​​​​സ​​​​യും ഉ​​​യ​​​ര്‍​​​ന്ന​​​​തോ​​​​ടെ തി​​​​രു​​​​വ​​​​വ​​​​നന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലാ​​​​ണു പെ​​​​ട്രോ​​​​ള്‍ വി​​​​ല 90 രൂ​​​​പ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്. പെ​​​​ട്രോ​​​​ള്‍ വി​​​​ല 90.02 രൂ​​​​പ​​​​യും ഡീ​​​​സ​​​​ല്‍ വി​​​​ല 84.28 രൂ​​​​പ​​​​യു​​​​മാ​​​​യി. ഗ്രാ​​​​മീ​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ഇ​​​​തി​​​​ലും മു​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​ന്ധ​​​​ന​​​​വി​​​​ല. കൊ​​​​ച്ചി​​​​യി​​​ല്‍ പെ​​​​ട്രോ​​​​ള്‍ ലി​​​റ്റ​​​റി​​​ന് 88.49 രൂ​​​​പ​​​​യും ഡീ​​​​സ​​​​ല്‍ ലി​​​റ്റ​​​റി​​​ന് 82.84 രൂ​​​​പ​​​​യു​​​​മാ​​​​ണ്. കോ​​​​ഴി​​​​ക്കോ​​​​ട് പെ​​​​ട്രോ​​​​ള്‍ വി​​​​ല 88.60 രൂ​​​​പ​​​​യും ഡീ​​​​സ​​​​ല്‍ വി​​​​ല 82.7 രൂ​​​​പ​​​​യു​​​​മാ​​​​യി. നി​​​​ല​​​​വി​​​​ലെ സ്ഥി​​​​തി തു​​​​ട​​​​ര്‍​ന്നാ​​​​ല്‍ മാ​​​​സ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ പെ​​​​ട്രോ​​​​ള്‍ വി​​​​ല നൂ​​​​റി​​​​ലേ​​​​ക്കെ​​​​ത്താ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യേ​​​​റെ​​​​യാ​​​​ണ്.

ക്രൂ​​​​ഡ് ഓ​​​​യി​​​​ല്‍ വി​​​​ല​​​​യ്ക്ക് ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യാ​​​​ണു വി​​​​ല​​​​വ​​​​ര്‍​ധ​​​​ന​​​​യെ​​​​ന്നാ​​​​ണ് എ​​​​ണ്ണക്ക​​​​മ്ബ​​​​നി​​​​ക​​​​ളു​​​​ടെ വാ​​​​ദം. ക്രൂ​​​​ഡ് ഓ​​​​യി​​​​ല്‍ വി​​​​ല കു​​​​ത്ത​​​​നെ ഇ​​​​ടി​​​​ഞ്ഞ സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യി​​​​ല്‍ കാ​​​​ര്യ​​​​മാ​​​​യ വി​​​​ല​​​​യി​​​​ടി​​​​വ് ഉ​​​​ണ്ടാ​​​​യി​​​​ല്ല​​​​താ​​​​നും. കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ ത​​​​ങ്ങ​​​​ള്‍​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന നി​​​​കു​​​​തി വ​​​​രു​​​​മാ​​​​നം കു​​​​റ​​​​യ്ക്കാ​​​​ന്‍ ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​തും വി​​​​ല​​​​വ​​​​ര്‍​ധ​​​​ന​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ നാ​​​​ലാം ദി​​​​വ​​​​സ​​​​മാ​​​​ണ് ഇ​​​​ന്ധ​​​​ന​​​​വി​​​​ല ഉ​​​യ​​​ര്‍​​​​ന്ന​​​​ത്. നാ​​​​ലു ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ പെ​​​​ട്രോ​​​​ളി​​​​ന് 1.19 രൂ​​​​പ​​​​യും ഡീ​​​​സ​​​​ലി​​​​ന് 1.31 രൂ​​​​പ​​​​യും വ​​​​ര്‍​ധി​​​​ച്ചു. ഈ ​​​​വ​​​​ര്‍​ഷം ഇ​​​​തു​​​​വ​​​​രെ പെ​​​​ട്രോ​​​​ളി​​​​ന് 4.41 രൂ​​​​പ​​​​യു​​​​ടെ​​​​യും ഡീ​​​​സ​​​​ലി​​​​ന് 4.72 രൂ​​​​പ​​​​യു​​​​ടെ​​​​യും വ​​​​ര്‍​ധ​​​​ന​​​യാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.
ഇ​​​​ന്ധ​​​​ന​​​​വി​​​​ലവ​​​ര്‍​​​ധ​​​ന​​​യി​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച്‌ വി​​​​വി​​​​ധ സ​​​​മ​​​​ര​​​​ങ്ങ​​​​ള്‍ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​തൊ​​​​ന്നും ഗൗ​​​​നി​​​​ക്കാ​​​​തെ എ​​​​ണ്ണ​​​​ക്ക​​​​മ്ബ​​​​നി​​​​ക​​​​ള്‍ ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

Related News