Loading ...

Home National

ത​മി​ഴ്നാ​ട്ടി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ സ്ഫോ​ട​നം മ​ര​ണം 14 ആയി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​റി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ 14 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വി​രു​ദു​ന​ഗ​റി​ലെ സ​ത്തൂ​രി​ന​ടു​ത്തു​ള്ള അ​ച്ച​ന്‍​കു​ള​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​രി​യ​മ്മ​ന്‍ ഫ​യ​ര്‍​വ​ര്‍​ക്ക് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലൈ​സ​ന്‍​സോ​ടെ പ്ര​വ​ര്‍​ത്തി​കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നൂ​റി​ല​ധി​കം പേ​ര്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​സ​മ​യം 87ഓ​ളം പേ​ര്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി കു​റ​ച്ചു​പേ​ര്‍ പു​റ​ത്തു​പോ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ല്‍ കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

പ്ര​ദേ​ശ​വാ​സി​കളും അ​ഗ്നി​ശ​മ​ന​സേ​നയും ചേ​ര്‍​ന്നാ​ണ് ര​ക്ഷ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. കെ​ട്ടി​ടാ​വി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

പ​രി​ക്കേ​റ്റ​വ​രെ ശി​വ​കാ​ശി​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ര്‍​ക്കെ​ല്ലാം 60 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം പൊ​ള്ള​ലു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News