Loading ...

Home International

നേപ്പാളിലും ഭരണവിരുദ്ധ വികാരം; പ്രതിഷേധത്തിനിടെ നിരവധി പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: മ്യാന്‍മറില്‍ സൈനിക ഭരണത്തിനെതിരായ പ്രക്ഷോഭം മുറുകുന്നതിനിടെ ഹിമാലയന്‍ രാജ്യമായ നേപ്പാളിലും പ്രതിഷേധം. ഭരണസ്ഥിരതയില്ലാത്ത ഒലി ഭരണകൂടത്തിനെതിരായി വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളാണ് ഒരാഴ്ചയിലേറെയായി സമരം നടത്തുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടിയില്‍ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. പ്രതിപക്ഷ സംഘടനകളില്‍പെട്ട വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പാര്‍ലമെന്റിന് സമീപത്തേക്ക് പ്രകടനം എത്തിയപ്പോഴാണ് പോലീസ് പ്രകടനക്കാരെ നേരിട്ടത്. പാര്‍ലമെന്റ് പിരിച്ചുവിട്ട ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കൊറോണയില്‍ സാമ്ബത്തികമായി തകര്‍ന്ന രാജ്യം ഭരണകൂടമില്ലാതെ അനാധമാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നിലവില്‍ താല്‍ക്കാലിക ചുമതലയില്‍ ഒലി തന്നെ നേപ്പാള്‍ ഭരണാധികാരിയായി തുടരുകയാണ്.

Related News