Loading ...

Home Kerala

കേരളത്തിൽ കോ​വി​ഡ് വ​ന്നു​പോ​യ പ​ല​രി​ലും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍

കൊ​ച്ചി: കോ​വി​ഡ് വ​ന്നു​പോ​യ പ​ല​രി​ലും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍. കോ​വി​ഡ്​ ഭേ​ദ​മാ​യ 20 ശ​ത​മാ​നം പേ​രി​ലും തു​ട​ര്‍ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍ കാ​ണു​ന്നു. നെ​ഗ​റ്റി​വാ​യ​ശേ​ഷം മ​റ്റ് ഗു​രു​ത​ര അ​സു​ഖ​ങ്ങ​ള്‍ ബാ​ധി​ച്ച്‌​ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്.
സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള സ​ര്‍ക്കാ​റിന്റെ  1284 പോ​സ്​​റ്റ്​ കോ​വി​ഡ് ക്ലി​നി​ക്കു​ക​ളി​ലാ​യി ഇ​തു​വ​രെ 93,680 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. 51,508 പേ​ര്‍ ഫോ​ണ്‍വ​ഴി ചി​കി​ത്സ തേ​ടി. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ചി​കി​ത്സി​ച്ച​ത്​ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍​ക്കാ​യാ​ണ്​ -7409 പേ​ര്‍. പേ​ശി-​അ​സ്ഥി അ​സു​ഖ​ങ്ങ​ളു​മാ​യി എത്തിയ​ത് 3341 പേ​ര്‍. ഹൃ​ദ്രോ​​ഗ​ം -1649ഉം ന്യൂ​റോ 1400ഉം പേ​ര്‍ ചി​കി​ത്സി​ച്ചു. ഉ​റ​ക്ക​മി​ല്ലാ​യ്മ​യ​ട​ക്കം മാ​ന​സി​ക പ്ര​ശ്​​ന​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യ​ത് 812 പേ​രാ​ണ്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍, വി​ട്ടു​മാ​റാ​ത്ത ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, അ​മി​ത ക്ഷീ​ണം, ഹൃ​ദ​യാ​ഘാ​തം, ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്ക​ല്‍, വൃ​ക്ക​രോ​ഗം, ഉ​റ​ക്ക​മി​ല്ലാ​യ്മ, മാ​ന​സി​ക പി​രി​മു​റു​ക്കം തു​ട​ങ്ങി കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണ്​ പ​ല​രെ​യും അ​ല​ട്ടു​ന്ന​ത്. ചി​ല​ര്‍​ക്ക് മൂ​ന്നു​മാ​സം മു​ത​ല്‍ ആ​റു​മാ​സം വ​രെ ഇ​ത് നീ​ണ്ടു​നി​ല്‍​ക്കു​ന്നു​മു​ണ്ട്. കു​ഞ്ഞു​ങ്ങ​ളി​ല്‍ ഹൃ​ദ​യ​ത്തെ​യ​ട​ക്കം അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന തു​ട​ര്‍​രോ​ഗാ​വ​സ്ഥ കേ​ര​ള​ത്തി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, പ്ര​മേ​ഹം, കൊ​ള​സ്​​ട്രോ​ള്‍, അ​മി​ത​ഭാ​രം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ കേ​ര​ളം പൊ​രു​തു​ന്ന​തി​നി​​ടെ​യാ​ണ്​ കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ന്ന​ത്. കോ​വി​ഡാ​ന​ന്ത​ര രോ​ഗം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക്​ ല​ഭ്യ​മ​ല്ല. ബു​ധ​നാ​ഴ്​​ച​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3920 ആ​ണ്. എ​ന്നാ​ല്‍, കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്​​ന​ങ്ങ​ള്‍ മൂ​ല​വും മ​റ്റും മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഇ​തി​ലി​ല്ല. ര​ണ്ടും​കൂ​ടി കൂ​ട്ടു​മ്പോ​ള്‍ പ​തി​നാ​യി​ര​ത്തി​ലേ​റെ മ​ര​ണ​ങ്ങ​ള്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക വി​വ​രം.ആ​രോ​ഗ്യ​വ​കു​പ്പിന്റെ  നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത്​ പോ​സ്​​റ്റ്​ കോ​വി​ഡ്​ ക്ലി​നി​ക്കു​ക​ള്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ മ​തി​യാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. കോ​വി​ഡ്​ മു​ക്തി​നേ​ടി​യ​വ​ര്‍​ക്ക് പ​രി​ച​ര​ണം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, നി​ര​ന്ത​ര നി​രീ​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ന്‍ ചി​കി​ത്സാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ളു​മു​ണ്ട്. കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്ന​ങ്ങ​ള്‍ കൂ​ടി രൂ​ക്ഷ​മാ​യ​തോ​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം വെന്‍റി​ലേ​റ്റ​റു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്.



Related News