Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് കോ​വാ​ക്സി​ന്‍ കൊ​ടു​ത്തു തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത കോ​വി​ഡ് വാ​ക്സി​നാ​യ കോ​വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി. വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ കേ​ര​ള പോ​ലീ​സി​ന​ട​ക്ക​മാ​ണ് കോ​വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്.

സ​മ്മ​ത​പ​ത്രം വാ​ങ്ങി​യാ​ണ് കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍​ക്ക് കോ​വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. മു​ന്ന​ണി പോ​രാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ലും കോ​വി ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ന​ല്‍​കി​ല്ല. എ​ന്നാ​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ത​ന്നെ​യാ​വും ന​ല്‍​കു​ക.

മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം ക​ഴി​യാ​ത്ത​തി​നാ​ല്‍ കോ​വാ​ക്സി​ന്‍ ന​ല്‍​കേ​ണ്ട എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നം. പ​ക്ഷേ കോ​വാ​ക്സി​ന്‍ വാ​ക്സി​ന്‍റെ കൂ​ടു​ത​ല്‍ ഡോ​സു​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു കൊ​ടു​ത്തു തീ​ര്‍​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Related News