Loading ...

Home Gulf

ഓണ്‍ലൈന്‍ ജോലികളിലും സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി സൗദി

റി​യാ​ദ്​: സൗ​ദി​യി​ലെ ഓണ്‍ലൈന്‍ സ്വകാര്യവല്‍ക്കരണം ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളെ​യും ബാ​ധി​ക്കുമെന്നു റിപ്പോര്‍ട്ട്‌. കോള്‍ സെന്റ​റു​ക​ളി​ലെ ജോ​ലി​യി​ലും ക​സ്​​റ്റ​മ​ര്‍ സ​ര്‍​വി​സു​ക​ളി​ലും സൗദി സ്വ​ദേ​ശി​വ​ത്ക​ര​ണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ​ഇതോടെ സൗ​ദി​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ന്‍ കാ​ള്‍ സെന്‍റ​ര്‍ ഓ​ഫി​സു​ക​ളും ഇ​തോ​ടെ നി​ര്‍​ത്തേ​ണ്ടി​വ​രും. ഈ ​ജോ​ലി​ക​ളി​ല്‍ ഇനി മുതല്‍ നൂ​റു ശ​ത​മാ​ന​വും സ്വ​ദേ​ശി​ക​ളെ മാ​ത്ര​മേ നി​യ​മി​ക്കാ​വൂ എന്നാണ് തീരുമാനം. സൗ​ദി​യി​ലെ കാ​ള്‍ സെന്ററു​ക​ള്‍ വ​ഴി ക​സ്​​റ്റ​മ​ര്‍ കെ​യ​ര്‍ ജോ​ലി​ക​ള്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഔ​ട്ട്‌​സോ​ഴ്‌​സ് ചെ​യ്യു​ന്ന രീ​തി​ക്ക് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ​താ​യും മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രി അ​ഹ​മ്മ​ദ് ബി​ന്‍ സു​ലൈ​മാ​ന്‍ അ​ല്‍റാ​ജി​ഹി അ​റി​യി​ച്ചി​രു​ന്നു.

Related News