Loading ...

Home Kerala

''പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്''; ഹൈകോടതി നിര്‍ദ്ദേശത്തെ തള്ളി സുപ്രീം കോടതി

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന ഡല്‍ഹി ഹൈ കോടതി വിധിയെ തള്ളി സുപ്രീം കോടതി. ഡല്‍ഹിയിലെ സ്വകാര്യ അണ്‍- എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിസന്ധികളുടെ സാഹചര്യത്തില്‍, സൗജന്യമായി ഇന്റര്‍നെറ്റും ഇലക്‌ട്രോണിക് ഉപകരണങ്ങളും നല്‍കണമെന്നായിരുന്നു ഡല്‍ഹി ഹൈ കോടതിയുടെ നിര്‍ദ്ദേശം . ''റൈറ്റ് ടു എഡ്യൂക്കേഷന്‍ ആക്റ്റിന്'' കീഴില്‍ രാജ്യത്തെ അരികവല്‍കൃത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെ ഭാഗമാണ് ഇതെന്ന് ഡല്‍ഹി ഹൈ കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ കീഴില്‍ ഈ ഹൈ കോടതിയുടെ നിര്‍ദ്ദേശത്തെ തള്ളിയതായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പോളിസി തീരുമാനങ്ങളില്‍ ഹൈ കോടതി ഇടപെടരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

Related News