Loading ...

Home International

ഏറ്റവും ഫലപ്രദമായ കോവിഡ് വാക്സിൻ ഓക്സ്ഫോഡ് അസ്ട്രസെനേക്കായെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യ അടക്കമുളള രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഓക്സ്ഫോഡ് അസ്ട്ര സെനേക്കാ കോവിഡ് വാക്സിൻ ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന. ലോകമെങ്ങും ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ വാക്സിൻ  ഇതാണെന്നും ലോകാരോഗ്യ സംഘടനാ വിശദീകരിച്ചു. സാധാരണ ഫ്രിഡ്ജിൽ à´ˆ വാക്സിൻ സൂക്ഷിക്കാൻ കഴിയുമെന്നത് വലിയ മേന്മയാണ്. രണ്ടു ഡോസ് എടുക്കുന്നതുകൊണ്ടുതന്നെ വാക്സിൻ മികച്ച രോഗപ്രതിരോധ ശേഷി നൽകുന്നുണ്ട്. 65 വയസു കഴിഞ്ഞവരിലും വാക്സീൻ ഉപയോഗിക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേ സമയം ആരോഗ്യപ്രവർത്തകരല്ലാതെയുളള കൊവിഡ് മുന്നണി പോരാളികൾക്കുള്ള കൊവിഡ് വാക്സിൻ ഇന്ന് മുതൽ നൽകിത്തുടങ്ങും.കൊവിഷീൽഡ് വാക്സിനാണ് നൽകുന്നത്.പൊലിസ്,മറ്റ് സേനാ വിഭാഗങ്ങൾ, മുൻസിപ്പാലിറ്റി ജീവനനക്കാർ,റവന്യൂ പഞ്ചായത്ത് ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ മുന്നണിപ്പോരാളികളെയാണ് ഇതിൽ പെടുത്തിയിരിക്കുന്നത്.

Related News