Loading ...

Home National

ക​ര്‍​ഷ​ക​ര്‍ സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്നു; ഫെ​ബ്രു​വ​രി 18ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രെ​യി​ന്‍ ത​ട​യും

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള സ​മ​രം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ക​ര്‍​ഷ​ക​ര്‍. ഫെ​ബ്രു​വ​രി 18ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രെ​യി​ന്‍ ത​ട​യു​മെ​ന്ന് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച പ്ര​ഖ്യാ​പി​ച്ചു. നാ​ല് മ​ണി​ക്കൂ​റാ​ണ് ട്രെ​യി​ന്‍ ത​ട​യു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ട്രെ​യി​ന്‍ ത​ട​യ​ല്‍ സ​മ​ര​മെ​ന്നും ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 12 മു​ത​ല്‍ രാ​ജ​സ്ഥാ​നി​ല്‍ ടോ​ള്‍ പി​രി​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഡ​ല്‍​ഹി അ​തി​ര്‍​ത്തി​ക​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ക​ര്‍​ഷ​ക​ര്‍ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യി ക​ര്‍​ഷ​ക​ര്‍ ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം കാ​ണാ​തെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

Related News