Loading ...

Home National

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് നി​യ​ന്ത്ര​ണ​മേര്‍​പ്പെ​ടു​ത്തി മ​ഹാ​രാ​ഷ്ട്ര

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി മ​ഹാ​രാ​ഷ്ട്ര. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി.

വി​മാ​ന മാ​ര്‍​ഗ​മോ ട്രെ​യി​ന് മാ​ര്‍​ഗ​മോ വ​രു​മ്ബോ​ള്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ലം വേ​ണം. ഇ​ല്ലെ​ങ്കി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​വ​രും.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ന്തം ചെ​ല​വി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യും റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തു​ക. നേ​ര​ത്തെ ഗു​ജ​റാ​ത്ത്, ഗോ​വ, ഡ​ല്‍​ഹി, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ​ര്‍​ക്കാ​യി​രു​ന്നു മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Related News