Loading ...

Home Kerala

ഗെയില്‍ പൈപ്പ്​ലൈന്‍: 25.3 ലക്ഷം ന​ഷ്​​ട​പ​രി​ഹാ​രം നല്‍കാന്‍ വിധി

കോ​ഴി​ക്കോ​ട്​: ഗെ​യി​ല്‍ പൈ​പ്പ്​​ലൈ​ന്‍ സ്ഥാ​പി​ക്കാ​ന്‍​ സ്​​ഥ​ലം ന​ല്‍​കി​യ​തി​ന്​ 25.3 ല​ക്ഷം രൂ​പ ഭൂ​വു​ട​മ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ കോ​ട​തി വി​ധി. സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ന് ഗെ​യി​ല്‍ ന​ല്‍​കി​യ ന​ഷ്​​ട​പ​രി​ഹാ​രം കു​റ​വാ​െ​ണ​ന്ന് കാ​ണി​ച്ച്‌ മു​ക്കം വ​ട്ടോ​ളി പ​റ​മ്ബി​ലെ ച​ന്ദ​ന​പ​റ​മ്ബി​ല്‍ വ​ത്സ​ന്‍ ന​ല്‍​കി​യ കേ​സി​ലാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല അ​ഡീ​ഷ​ന​ല്‍ ജ​ഡ്​​ജ് അ​ന​ന്ത​കൃ​ഷ്ണ ന​വ​ഡ​യു​ടെ ഉ​ത്ത​ര​വ്. വി​ള​ക​ള്‍​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി 13 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഗെ​യി​ല്‍ ആ​ദ്യം ന​ല്‍​കി​യ​ത്. ഇ​ത് അ​പ​ര്യാ​പ്ത​മാ​ണെ​ന്ന്​ കാ​ണി​ച്ച്‌​ ഹ​ര​ജി​ക്കാ​ര​ന്‍ അ​ഡ്വ. പി. ​പീ​താം​ബ​ര​ന്‍ മു​േ​ഖ​ന കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.കൂ​ടു​ത​ലാ​യി 20.3 ല​ക്ഷം രൂ​പ​യും 2011 മു​ത​ല്‍ ഒ​മ്ബ​ത്​ ശ​ത​മാ​നം പ​ലി​ശ​യും ന​ല്‍​ക​ണ​മെ​ന്നാ​ണ്​​ ഉ​ത്ത​ര​വ്​. ഇ​തോ​ടെ മൊ​ത്തം 39 ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ഹ​ര​ജി​ക്കാ​ര​ന് ല​ഭി​ക്കും. 50 സെന്‍റ്​ സ്ഥ​ല​ത്തി​ന്​ ന​ടു​വി​ലൂ​ടെ 15 സെന്‍റ്​ സ്ഥ​ല​മാ​ണ്​ ഗെ​യി​ല്‍ ഏ​റ്റെ​ടു​ത്ത​ത്​​.

Related News