Loading ...

Home Australia/NZ

സമുദ്രത്തിലെ ഭൂചലനത്തെ തുടർന്ന് ഓ​സ്ട്രേ​ലി​യ​യും ന്യൂ​സി​ല​ന്‍​ഡും പു​റ​പ്പെ​ടു​വി​ച്ച സു​നാ​മി മു​ന്ന​റി​യി​പ്പ് പി​ന്‍​വ​ലി​ച്ചു

സി​ഡ്നി: ദ​ക്ഷി​ണ പ​സ​ഫി​ക്ക് സ​മു​ദ്ര​ത്തി​ല്‍ 7.7 തീ​വ്ര​ത​യി​ല്‍ ഭൂ​ച​ല​ന​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ പു​റ​പ്പെ​ടു​വി​ച്ച സു​നാ​മി മു​ന്ന​റി​യി​പ്പ് ഓ​സ്ട്രേ​ലി​യ​യും ന്യൂ​സി​ല​ന്‍​ഡും പി​ന്‍​വ​ലി​ച്ചു. ഓ​സ്ട്രേ​ലി​യ​യു​ടെ പ്ര​ധാ​ന ഭൂ​പ്ര​ദേ​ശ​ത്തി​ന് 550 കി​ലോ​മീ​റ്റ​ര്‍ കി​ഴ​ക്കാ​യി സ്ഥി​തി​ചെ​യ്യു​ന്ന ലോ​ര്‍​ഡ് ഹൗ​വേ ദ്വീ​പി​ലേ​ക്ക് മൂ​ന്ന​ടി വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍ ഉ​യ​രാ​നും സു​നാ​മി​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ച​ത്.

സു​നാ​മി തി​ര​മാ​ല​ക​ള്‍ ലോ​ര്‍​ഡ് ഹൗ​വേ ദ്വീ​പി​ലെ തീ​ര​ങ്ങ​ളെ തൊ​ടാ​തെ ക​ട​ന്നു​പോ​യെ​ന്ന് ബ്യൂ​റോ ഓ​ഫ് മെ​റ്റി​റോ​ള​ജി, ഓ​സ്ട്രേ​ലി​യ അ​റി​യി​ച്ചു. എ​ന്നാ​ല്‍ അ​സാ​ധാ​ര​ണ​മാ​യ ചെ​റു​തി​ര​മാ​ല​ക​ള്‍ തു​ട​ര്‍​ന്നേ​ക്കും. പ​ക്ഷേ സു​നാ​മി മു​ന്ന​റി​യി​പ്പ് പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്നും ബ്യൂ​റോ ഓ​ഫ് മെ​റ്റി​റോ​ള​ജി അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ന്യൂ ​കാ​ലി​ഡോ​ണി​യ​യി​ലെ ടാ​ഡീ​നി​ന് കി​ഴ​ക്ക് 417 കി​ലോ​മീ​റ്റ​ര്‍ കി​ഴ​ക്ക് മാ​റി 10 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കും ന്യൂ​സി​ല​ന്‍​ഡി​നും പു​റ​മെ ന്യൂ ​കാ​ലി​ഡോ​ണി​യ, ഫി​ജി എ​ന്നി​വി​ട​ങ്ങ​ളി​ലും സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

Related News