Loading ...

Home International

മ്യാന്‍മറില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തി ജനങ്ങള്‍; സര്‍ക്കാരിന് ഭരണം തിരികെ നല്കണമെന്ന് ലോകരാജ്യങ്ങള്‍

യാങ്കൂണ്‍ : മ്യാന്‍മറില്‍ പട്ടാള ഭരണത്തിനെതിരെ ശക്തിപ്രാപിക്കുന്ന ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭം നടത്തുന്നവരെ നേരിടാന്‍ പൊലീസ് രംഗത്തെത്തി. ഫെബ്രുവരി ഒന്നിനാണു ഓങ് സാന്‍ സൂ ചിയുടെ സര്‍ക്കാരിനെ അട്ടിമറിച്ചു പട്ടാളം ഭരണം പിടിച്ചത്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു അട്ടിമറി. അതെ സമയം, പട്ടാളഭരണം പിന്‍വലിക്കാനാവശ്യമായ സമ്മര്‍ദം ചെലുത്താന്‍ ഏഷ്യയിലെ രാഷ്ട്രനേതാക്കളോട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. മ്യാന്‍മറുമായുള്ള ഉന്നത ബന്ധങ്ങള്‍ അവസാനിപ്പിച്ചതായി ന്യൂസീലന്‍ഡ് പ്രഖ്യാപിച്ചു. സര്‍ക്കാരിനെ പുനഃസ്ഥാപിക്കണമെന്നു യുഎസും ആവശ്യപ്പെട്ടു.

Related News