Loading ...

Home International

മ്യാന്‍മറില്‍ സംഘര്‍ഷം; പ്രതിഷേധിച്ച സ്ത്രീക്ക് വെടിയേറ്റു

യാംഗൂണ്‍: സൈനിക ഭരണത്തിനെതിരെ സമരംചെയ്യുന്നവരെ മ്യാന്‍മറില്‍ അടിച്ചമര്‍ത്തുന്നു. തലസ്ഥാന നഗരത്തില്‍ ഇന്നലെ നടന്ന പ്രക്ഷോഭത്തില്‍ പ്രക്ഷോഭത്തില്‍ ഒരു സ്ത്രീക്ക് വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റു. മ്യാന്‍മറിലെ തലസ്ഥാന നഗരമായ നായ് പീ തോയിലാണ് പ്രക്ഷോഭം നടക്കുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസും സൈന്യവും ജലപീരങ്കിയും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്ത്രീക്ക് പരിക്കേറ്റത് റബ്ബര്‍ ബുള്ളറ്റേറ്റിട്ടല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഭരണകക്ഷി എന്‍.എല്‍.ഡിയുടെ ദേശീയ ആസ്ഥാന മന്ദിരം സൈന്യം ഇന്നലെ റെയ്ഡ് ചെയ്തു. മന്ദിരത്തിന്റെ പ്രധാന വാതില്‍ തകര്‍ത്താണ് റെയ്ഡിനായി സേന അകത്തുകയറിയത്. പാര്‍ട്ടി പ്രവര്‍ത്തകരാരും മന്ദിരത്തിലുണ്ടായിരുന്നില്ല. ഓഫീസിലെ കംപ്യൂട്ടറുകളടക്കമുള്ള ഉപകരണങ്ങളും സൈന്യം തകര്‍ത്തു. ഭരണകക്ഷി എന്‍.എല്‍.ഡി തന്നെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരമേല്‍ ക്കാനിരിക്കെയാണ് സൈന്യം ഭരണം പിടിച്ചത്. പത്തുവര്‍ഷത്തെ ജനാധിപത്യ ഭരണത്തിന് ശേഷമാണ് മ്യാന്‍മര്‍ വീണ്ടും സൈന്യത്തിന്റെ നിയന്ത്രണ ത്തിലാകുന്നത്. ഭരണകക്ഷി നേതാവായിരുന്ന ആംഗ് സാന്‍ സൂ കിയെയും മറ്റ് പ്രധാന നേതാക്കളേയും അര്‍ദ്ധരാത്രിയോടെ തടങ്കലിലാക്കിയാണ് സൈനിക മേധാവി മിന്‍ ഓംഗ് ഹ്ലായിംഗ ഭരണംപിടിച്ചത്.

Related News