Loading ...

Home Kerala

: ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ 14 ദിവസത്തിനകം നിയമം നിര്‍മിച്ച്‌ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ 14 ദിവസത്തിനകം നിയമം നിര്‍മിച്ച്‌ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച്‌ നിയമിര്‍മാണം ആവശ്യമുണ്ടെന്ന നിയമവകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് നിയമനിര്‍മാണത്തിന് തീരുമാനം. കേരള ഗെയ്മിങ് ആക്‌ട് 1960 ന് ഭേദഗതി വരുത്തിയായിരിക്കും നിയമനിര്‍മാണം. നിയമം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ച്‌ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി. ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ റിപ്പോടര്‍ട്ട് അടിയന്തരമായി പരിഗണിച്ച്‌ നടപടി സ്വീകരിക്കാന്‍ നിയമ വകുപ്പ് തീരമാനിച്ചത്. ചൂതാട്ട ആപ്പുകളിലൂടെ പണം നഷ്ടപ്പെട്ട് നിരവധിപ്പേര്‍ ആത്മഹത്യ ചെയ്തത് ചൂണ്ടിക്കാണിച്ചാണ് ചാലക്കുടി സ്വദേശി പോളി വടക്കനു വേണ്ടി അഭിഭാഷകന്‍ ജോമി കെ ജോസ് കോടതിയെ സമീപിച്ചത്. ആപ്പുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ക്രിക്കറ്റ് താരം വിരാട് കോലി, നടന്‍ അജു വര്‍ഗീസ്, നടി തമന്ന എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.

Related News