Loading ...

Home Kerala

പൈപ്പ് പൊട്ടി, കടലില്‍ എണ്ണ പടര്‍ന്നു;തി​രു​വ​ന​ന്ത​പുരത്ത് ​ജ​ന​ങ്ങ​ള്‍​ക്ക് ക​ട​ല്‍​ത്തീ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ക​മ്ബ​നി​യി​ല്‍ നി​ന്നു​ള്ള ഫ​ര്‍​ണ​സ് ഓ​യി​ല്‍ ക​ട​ലി​ലും തീ​ര​ത്തും ചേ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബീ​ച്ചി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ശം​ഖു​മു​ഖം, വേ​ളി ക​ട​ല്‍​ത്തീ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ള്‍ വ​രു​ന്ന​ത് ത​ട​ഞ്ഞ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് പൈ​പ്പ് പൊ​ട്ടി ക​ട​ല്‍​ത്തീ​ര​ത്ത് ഫ​ര്‍​ണ​സ് ഓ​യി​ല്‍ പ​ര​ന്ന​ത്. ക​ട​ലി​ല്‍ ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്ത് എ​ണ്ണ പ​ര​ന്നു​വെ​ന്നാ​ണ് വി​വ​രം. തീ​ര​ത്തും എ​ണ്ണ​യു​ടെ അം​ശം അ​ടി​ഞ്ഞി​ട്ടു​ണ്ട്. ചോ​ര്‍​ച്ച അ​ട​ച്ചു​വെ​ന്നും ക​ട​ലി​ല്‍ പ​ര​ന്ന എ​ണ്ണ നീ​ക്കം ചെ​യ്യു​മെ​ന്നും ക​മ്ബ​നി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധം അ​സാ​ധ്യ​മാ​യെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ടൈ​റ്റാ​നി​യം ക​മ്ബ​നി ത​യാ​റാ​ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related News