Loading ...

Home International

വൈ​​​റ​​​സി​​​ന്‍റെ ഉ​​​ത്ഭ​​​വ​​​കേ​​​ന്ദ്ര അന്വേഷണത്തിൽ പരാജയപ്പെട്ടതായി ലോകാരോഗ്യ സംഘടന

വു​​​ഹാ​​​ന്‍: ​​​വു​​​ഹാ​​​നി​​​ലെ വൈ​​​റോ​​​ള​​​ജി ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​ല്ല കോ​​​വി​​​ഡ് വൈ​​​റ​​​സി​​​ന്‍റെ ഉ​​​ത്ഭ​​​വ​​​കേ​​​ന്ദ്ര​​​മെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ വി​​​ദ​​​ഗ്ധ സം​​​ഘ​​​ത്തി​​​ന്‍റെ നേ​​​താ​​​വ് പീ​​​റ്റ​​​ര്‍ ബെ​​​ന്‍ എം​​​ബാ​​​ര​​​ക്. വൈ​​​റ​​​സി​​​ന്‍റെ ഉ​​​ത്ഭ​​​വ​​​കേ​​​ന്ദ്രം അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യ സം​​​ഘം അ​​​തി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു എ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ച​​​ത്.

വ​വ്വാ​ലി​ല്‍​നി​ന്നോ മ​റ്റേ​തെ​ങ്കി​ലും ജീ​വി​യി​ല്‍​നി​ന്നോ വൈ​റ​സ് മ​നു​ഷ്യ​രി​ലേ​ക്കു പ​ക​ര്‍​ന്നി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നു വ്യ​ക്ത​മാ​യ തെ​ളി​വി​ല്ല. വൈ​റ​സി​ന്‍റെ ഉ​ത്ഭ​വം ക​ണ്ടെ​ത്താ​ന്‍ ഒ​ട്ടേ​റെ ശ്ര​മം ഇ​നി​യും ആ​വ​ശ്യ​മാ​ണ്. അ​തേ​സ​മ​യം, വു​ഹാ​നി​ലെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്നു പു​റ​ത്തു​ചാ​ടി​യ​താ​ണ് വൈ​റ​സ് എ​ന്ന വാ​ദ​ത്തി​ന് ഒ​ട്ടും സാ​ധൂകരണമില്ലെന്നു പീ​റ്റ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വു​​​ഹാ​​​നി​​​ല്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പേ വൈ​​​റ​​​സ് മ​​​റ്റു​​​ വ​​​ല്ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ഉ​​​ത്ഭ​​​വി​​​ച്ചി​​​രി​​​ക്കാ​​​മെ​​ന്നു ചൈ​​​നീ​​​സ് ഹെ​​​ല്‍​​​ത്ത് ക​​​മ്മീ​​​ഷ​​​നി​​​ലെ വി​​​ദ​​​ഗ്ധ​​​ന്‍ ലി​​​യാം​​​ഗ് വാ​​​ന്നി​​​യാ​​​ന്‍ അഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ചൈ​​​ന​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ശീ​​​തീ​​​ക​​​രി​​​ച്ച ഭ​​​ക്ഷ​​​ണ​​​സാ​​​ധ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ വൈ​​​റ​​​സ് എ​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും അദ്ദേഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Related News