Loading ...

Home Australia/NZ

മ്യാന്‍മാറിലെ സൈന്യത്തലവന്മാര്‍ക്ക് യാത്രവിലക്ക് ഏർപ്പെടുത്തി ‌ ന്യൂസിലന്‍ഡ്

ഓക്‌ലന്‍ഡ്: ആങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച്‌ ഭരണം പട്ടാളം പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ മ്യാന്‍മാറുമായുള്ള എല്ലാ ഉന്നതതല ബന്ധങ്ങളും ന്യൂസിലാന്‍ഡ് ഉപേക്ഷിക്കുന്നുവെന്ന് പ്രദാനമമന്ത്രി ജസീന്ത ആര്‍ഡന്‍. മ്യാന്‍മാറിലെ സൈനിക ഭരണകൂടത്തിന് യാതൊരു സഹായവും നല്‍കില്ലെന്നും സൈനിക മേധാവികള്‍ക്ക് യാത്രവിലക്കും ഏര്‍പ്പെടുത്തിയെന്നും ജസീന്ത അറിയിച്ചു.സൂചി ഉള്‍പ്പെടെയുള്ള മുഴുവന്‍ നേതാക്കളെയും തടവില്‍ നിന്ന് മോചിപ്പിച്ച്‌ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ പട്ടാളം തയ്യാറാകണമെന്നും ജസീന്ത ആവശ്യപ്പെട്ടു. അതേസമയം മ്യാന്‍മാറിനു നല്‍കുന്ന സാമ്ബത്തിക സഹായം സൈനിക ഭരണകൂടത്തിന് സഹായകരമാകുന്ന വിധത്തില്‍ ആയിരിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ജസീന്ത പറഞ്ഞു. 2018 മുതല്‍ 2021 വരെ മ്യാന്‍മാറിനു ന്യൂസിലന്‍ഡ് അനുവദിച്ചത് 30 ദശലക്ഷം ഡോളറായിരുന്നു.ബ്രിട്ടീഷ് ഭരമകൂടത്തില്‍ നിന്ന് 1962 ല്‍ മോചിതരായ മ്യാന്‍മാര്‍ 2010 മുതല്‍ ഒരു പതിറ്റാണ്ട് ഭാഗിക ജനാധിപത്യത്തിന്റെ ഭാഗമായ ശേഷമാണ് വീണ്ടും പട്ടാളം ഭരണം പിടിച്ചെടുത്തത്. സര്‍ക്കാരിനെ അട്ടിമറിച്ച പട്ടാളം രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധിക്കുകയും ലാന്‍ഡ് ഫോണുകളും പലഭാഗത്ത് ലഭ്യമാക്കാതിരിക്കുകയും ചെയ്തു. ഫെബ്രുവരി ഒന്നു മുതല്‍ ആങ് സാങ് സൂചിയും പ്രസിഡന്റ് വിന്‍ മിന്റും വീട്ടുതടങ്കലിലാണ്.സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലായിരുന്നു ഇന്റര്‍നെറ്റ് പൂര്‍ണമായി നിരോധിച്ചത്. എന്നാല്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യുഎന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ആങ് സാങ് സൂചിയുടെ സാമ്ബത്തിക ഉപദേഷ്ടാവായിരുന്ന ഓസ്‌ട്രേലിയന്‍ പൗരന്‍ ഷോണ്‍ ടര്‍ണലിനെയും തടവിലാക്കിയിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച്‌ മ്യാന്‍മാര്‍ അംബാസിഡറെ വിളിച്ചുവരുത്തി ഓസ്‌ട്രേലിയ പ്രതിഷേധം അറിയിച്ചു.

Related News