Loading ...

Home International

മ്യാന്‍മറില്‍ പ്രതിഷേധം തുടരുന്നു; അടിച്ചമര്‍ത്തലുമായി സൈന്യം

യാംഗൂണ്‍: ജനാധിപത്യം പുന:സ്ഥാപിക്കാനായി മ്യാന്‍മറില്‍ ജനങ്ങളുടെ പ്രതിഷേധം തുടരുന്നു. തലസ്ഥാന നഗരത്തില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരെ സൈന്യം ശക്തമായ നടപടിയാണ് കൈക്കൊളളുന്നത്. നിരോധനാജ്ഞ ലംഘിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.യംഗൂണിലും മാന്‍ഡലേയിലുമാണ് നിരോധനാജ്ഞ. തെരഞ്ഞെടുപ്പ് നവംബറില്‍ കഴിഞ്ഞിട്ടും വളരെ വൈകിയാണ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഭരണകക്ഷി ഒരുങ്ങിയത്. ഇതിനിടെയാണ് സൈന്യം ഭരണത്തിലേറരുതെന്ന അന്ത്യശാസനം ആംഗ് സാന്‍ സൂ കിക്ക് നല്‍കിയത്. നേരിട്ട് സൈന്യം ഭരിക്കാതെ സൈനികമേധാവിക്ക് താല്‍പ്പര്യമുള്ള മുന്‍ ഭരണകൂടത്തിലെ നേതാക്കളെയാണ് താല്‍ക്കാലിക ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യം അതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തി സര്‍ക്കാറിനെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൈനിക മേധാവി മിന്‍ ആംഹ് ഹലായിംഗാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സൈനിക ഭരണകൂടത്തെ ഭയക്കുന്നില്ലെന്നും എല്ലാ ദിവസവും ജനങ്ങള്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുമെന്നും ആംഗ് സാന്‍ സൂ കിയുടെ അനുയായികള്‍ പറഞ്ഞു.

Related News