Loading ...

Home Education

സാങ്കേതിക സര്‍വകലാശാല പരീക്ഷാകേന്ദ്ര മാറ്റം; അവസാന തിയതി ഇന്ന്

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല (എ പി ജെ അബ്ദുല്‍ കലാം ടെക്ക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി) ഫെബ്രുവരിയില്‍ നടത്തുന്ന വിവിധ പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാന്‍ ഇന്നുകൂടി അപേക്ഷിക്കാം. ബിടെക് എസ് 7 (റെഗുലര്‍, സപ്ലിമെന്ററി), ബിആര്‍ക് എസ് 9, എംസിഎ എസ് 5 (ആര്‍എസ്) എംസിഎ ഇന്റഗ്രേറ്റഡ് എസ് 9 (ആര്‍) എന്നീ പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമുള്ളത് കെ ടി യു പോര്‍ട്ടലിലെ സ്റ്റുഡന്റ്‌ പോര്‍ട്ടല്‍ വഴിയാണ് പരീക്ഷാകേന്ദ്ര മാറ്റത്തിനായി അപേക്ഷിക്കേണ്ടത്. മുന്ന് കോളജുകളാണ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാന്‍ അവസരമുള്ളത്. വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന മൂന്ന് കോളജുകളില്‍ ഒന്നാണ് അനുവദിച്ച്‌ നല്‍കുക. അതേസമയം പഠിക്കുന്ന കോളജില്‍ തന്നെ പരീക്ഷയെഴുതാന്‍ ആ​ഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്രമാറ്റത്തിന് അപേക്ഷിക്കേണ്ടതില്ല. പരീക്ഷാ കേന്ദ്രം മാറ്റുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ (https://app.ktu.edu.in/login.jsp) നല്‍കിയിട്ടുണ്ട്. യുണിവേഴ്സിറ്റി അം​ഗീകരിച്ചുകഴിഞ്ഞാല്‍ കേന്ദ്ര മാറ്റം അന്തിമം ആയിരിക്കും.

Related News